എ​സ്എ​ന്‍​ഡി​പി​യു​ടെ രാഷ്‌ട്രീയം സാ​മൂ​ഹ്യ​നീ​തി​: വെ​ള്ളാ​പ്പ​ള്ളി
Monday, August 6, 2018 11:56 PM IST
കോ​ഴി​ക്കോ​ട്: സാ​മൂ​ഹ്യ​നീ​തി​യാ​ണ് എ​സ്എ​ന്‍​ഡി​പി​യു​ടെ രാ​ഷ്്ട്രീയ​മെ​ന്ന് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ . എ​ല്ലാ രാഷ്‌ട്രീ​യ പാ​ര്‍​ട്ടി​യി​ലു​മുള്ള​വ​രും എ​സ്എ​ന്‍​ഡി​പി​യി​ലു​ണ്ട്. എന്നാൽ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​യി മാ​റാ​നോ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ മ​ത്സ​രി​പ്പി​ക്കാ​നോ എ​സ്എ​ന്‍​ഡി​പി ത​യാ​റ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​സ്എ​ന്‍​ഡി​പി യോ​ഗം വ​ട​ക്ക​ന്‍​മേ​ഖ​ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു രാ​ഷ്ട്രീ​യ ക​ക്ഷി​ക​ള്‍​ക്കോ പാ​ര്‍​ട്ടി​ക​ള്‍​ക്കോ സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍​ക്കോ എ​സ്എ​ന്‍​ഡി​പി​യെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ര​യ​ാക്ക​ണ്ടി സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. സു​ന്ദ​ര​ന്‍ , രാ​ജ​ന്‍ മ​ഞ്ചേ​രി, സ്വാ​മി ജ്ഞാ​ന ചൈ​ത​ന്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Loading...