കോ​ട്ട​ണ്‍ ആ​ൻ​ഡ് സി​ൽ​ക്ക് ഫാ​ബ്;​ വ​ഴു​ത​ക്കാ​ട് ശ്രീ​മൂ​ലം ക്ല​ബി​ൽ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും
Tuesday, August 7, 2018 12:11 AM IST
തി​രു​വ​ന​ന്ത​പു​രം : ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 200ൽ ​പ​രം നെ​യ്ത്തു ക​ലാ​കാ​ര​ന്മാ​രു​ടെ കൈ​വി​രു​തി​ൽ തീ​ർ​ത്ത പ്ര​ത്യേ​ക​ത​യു​ള്ള ഫാ​ഷ​ൻ ഉ​ല്പ​ന്ന​ങ്ങ​ളു​ടെ വ​ന്പി​ച്ച പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും വ​ഴു​ത​ക്കാ​ട് ശ്രീ​മു​ലം ക്ല​ബി​ൽ.
ബീ​ഹാ​ർ- ഭാ​ഗ​ൽ​പു​രി, ട​സ്സ​ർ, കോ​സ ആ​ൻ​ഡ് ഖാ​ദി സി​ൽ​ക്ക്, ആ​സാം - മു​ഗ ആ​ൻ​ഡ് എ​റി സി​ൽ​ക്ക്, ഉ​ത്ത​ർ​പ്ര​ദേ​ശ് - ബ​നാ​റ​സ് സി​ൽ​ക്ക്, ജാം​ദാ​നി, ജം​മ​വ​ർ, ല​ക്നോ ചി​ക്ക​ൻ, ഒ​റി​സ്സ - ബം​കാ​യി, സ​ന്പ​ൽ​പു​രി, മ​ധ്യ​പ്ര​ദേ​ശ് - ചാ​ന്ദേ​ശി, മ​ഹേ​ശ്വ​രി, ഗു​ജ​റാ​ത്ത് - ക​ച്ച് എം​ബ്രോ​യി​ഡ​റി, പ​ട്ടോ​ള, ബാ​ന്തി​നി, രാ​ജ​സ്ഥാ​ൻ - സാം​നെ​രി പ്രി​ന്‍റ്, ബ​ന്ദ​ന​രി, ബ്ലോ​ക്ക് പ്രി​ന്‍റ്, ക​ർ​ണാ​ട​ക- ക്രേ​പ്പ് പ്രി​ന്‍റ് ആ​ൻ​ഡ് ബാം​ഗ്ലൂ​ർ സി​ൽ​ക്ക് സാ​രി, ജ​മ്മു​കാ​ശ്മീ​ർ - എം​ബ്രോ​യി​ഡ​റി ആ​ൻ​ഡ് താ​ബി സി​ൽ​ക്ക്, ഡ്ര​സ്സ്, ത​മി​ഴ്നാ​ട്-​കോ​യ​ന്പ​ത്തൂ​ർ കോ​ട്ട​ണ്‍ ആ​ൻ​ഡ് കാ​ഞ്ചീ​വ​രം സി​ൽ​ക്ക് തെ​ലു​ങ്കാ​ന - ഗ​ഡ് വാ​ൾ കോ​ട്ട പ​ട്ട്, പോ​ച്ചം​പ​ള്ളി, നാ​രാ​യ​ണ്‍​പ​ട്ട്, ഛത്തീ​സ്ഗ​ഡ്-​കാ​ന്ത, ട്രൈ​ബ​ൽ വ​ർ​ക്ക്, കോ​സാ സി​ൽ​ക്ക്. ആ​ന്ധ്രാ​പ്ര​ദേ​ശ് - ധ​ർ​മ​വാ​രം, വെ​ങ്കി​ടാ​ഗി​രി, മ​ഗ​ൾ​ഗി​രി, ഉ​പ്പ​ട, ക​ലം​കാ​രി, പ​ഞ്ചാ​ബ് - ഫു​ൽ​ക്ക​രി​വ​ർ​ക്ക് സ്യൂ​ട്ട്സ് ആ​ൻ​ഡ് ഡ്ര​സ് മെ​റ്റീ​യി​യ​ൽ​സ്, വെ​സ്റ്റ്ബം​ഗാ​ൾ - ബാ​ലു​ച്ച​രി, കാ​ന്ത, താ​ങ്കൈ​ൽ, ജാം​ദാ​നി തു​ട​ങ്ങി​യ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ത​ന​ത് വ​സ്ത്ര​ങ്ങ​ളും പ​ട്ട് ഉ​ത്പ​ന്ന​ങ്ങ​ളും നെ​യ്യ്ത്തു​കാ​രി​ൽ നി​ന്നും നേ​രി​ട്ടു വാ​ങ്ങാം. കൂ​ടാ​തെ ബാ​ഹു​ബ​ലി സാ​രി​ക​ളു​ടെ പ്ര​ത്യേ​ക ക​ള​ക്ഷ​നും വ​ഴു​ത​ക്കാ​ട് ശ്രീ​മൂ​ലം ക്ല​ബി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്നു. പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു​വ​രെ.
Loading...