പ​രി​യാ​ര​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 21 പേ​ര്‍​ക്കു പ​രി​ക്ക്
Tuesday, August 7, 2018 1:17 AM IST
പ​രി​യാ​രം: ദേ​ശീ​യ​പാ​ത​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് 21 പേ​ര്‍​ക്ക് പ​രി​ക്ക്. ലോ​റി ഡ്രൈ​വ​റു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ 6.15 ന് ​പ​രി​യാ​രം കെ​കെ​എ​ന്‍ പ​രി​യാ​രം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ക​ണ്ണൂ​രി​ല്‍​നി​ന്ന് പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും എ​തി​രേ വ​ന്ന ലോ​റി​യു​മാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്. അ​ര​മ​ണി​ക്കൂ​റി​ല​ധി​കം ലോ​റി​യു​ടെ കാ​ബി​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​റെ ത​ളി​പ്പ​റ​മ്പി​ല്‍​നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന കാബിൻ പൊ​ളി​ച്ചാ​ണു പു​റ​ത്തെ​ടു​ത്ത​ത്.

ഇ​രു​കാ​ലു​ക​ള്‍​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​ര്‍ ത​മി​ഴ്നാ​ട് തേ​നി ക​ണ്ണൈ​പു​ര​ത്തെ ഈ​ശ്വ​ര​നെ(30) യും ​പ​രി​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ​യും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ ക​രി​മ്പം ചാ​ണ്ടി​ക്ക​രി​യി​ലെ ചി​റ​മ്മ​ല്‍ ച​ന്ദ്ര​ന്‍ (47), ക​ണ്ട​ക്‌​ട​ര്‍ പ​യ്യ​ന്നൂ​ര്‍ ക​ണ്ടോ​ത്തെ ക​ണ​ക്കാ​ട്ട് വീ​ട്ടി​ല്‍ സി​നീ​ഷ് (39), ബ​സ് യാ​ത്ര​ക്കാ​രാ​യ അ​മ്മാ​ന​പ്പാ​റ​യി​ലെ വ​ലി​യ വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍ (49), ഏ​ച്ചൂ​രി​ലെ ക​ണി​ച്ചാ​ങ്ക​ണ്ടി സി.​ശ​ര​ത് (30), ക​ട​ന്ന​പ്പ​ള്ളി​യി​ലെ പി​ലാ​ക്കൂ​ല്‍ വ​ര്‍​ഷ (18), ക​ട​ന്ന​പ്പ​ള്ളി സ​ഫ ഹൗ​സി​ല്‍ സി.​പി.​സു​ഹ​റ (48), വി​ള​യാ​ങ്കോ​ട്ടെ വെ​ള്ള​ക്കു​ടി​യ​ന്‍ ആ​ര്യാ കൃ​ഷ്ണ​ന്‍ (20), ക​ട​ന്ന​പ്പ​ള്ളി ചി​റ്റ​ന്നൂ​രി​ലെ താ​ഴ​ത്തേ​ട​ത്ത് ടി.​സു​രേ​ന്ദ്ര​ന്‍ (43), കോ​റോം മു​തി​യ​ല​ത്തെ നെ​ല്ലി​യോ​ട​ന്‍ ദാ​മോ​ദ​ര​ന്‍(69), ക​ട​ന്ന​പ്പ​ള്ളി​യി​ലെ പു​തി​യ വീ​ട്ടി​ല്‍ ബി.​വി​ശ്വ​നാ​ഥ​ന്‍ (54), കീ​ഴാ​റ്റൂ​ര്‍ ചൈ​ത്രം ഹൗ​സി​ല്‍ എ.​വേ​ണു​ഗോ​പാ​ല​ന്‍ (55), ചു​ഴ​ലി​യി​ലെ മാ​ര​ത്താ​ന്‍ കു​മാ​ര​ന്‍ (70), ചെ​റു​പു​ഴ കോ​ഴി​ച്ചാ​ലി​ലെ വെ​ള്ളോ​റ വീ​ട്ടി​ല്‍ അ​ജി​ത്ത്(19), ഏ​ഴി​ലോ​ട്ടെ വ​യ​ല​പ്ര ഹൗ​സി​ല്‍ വി.​വി​ജ​യ​ന്‍ (53), എ​ര​മം നോ​ര്‍​ത്തി​ലെ നീ​ല​ഞ്ചേ​രി വീ​ട്ടി​ല്‍ എ​ന്‍.​വി. നാ​രാ​യ​ണ​ന്‍(58), ക​ട​ന്ന​പ്പ​ള്ളി ച​ന്ത​പ്പു​ര​യി​ലെ ത​ച്ച​ര്‍​വ​യ​ല്‍ ഹൗ​സി​ല്‍ ടി.​ല​ക്ഷ്മ​ണ​ന്‍ (49), ഏ​മ്പേ​റ്റ് ഐ​ആ​ര്‍​സി കോ​ള​നി​യി​ലെ മെ​ര്‍​ലി​ന്‍ (61), പി​ലാ​ത്ത​റ പു​ണ​ര്‍​ത​ത്തി​ൽ ആ​തി​ര ര​വീ​ന്ദ്ര​ന്‍ (23), തി​രു​വ​ന​ന്ത​പു​രം ടി​കെ​ഡി റോ​ഡ് ഐ​ശ്വ​ര്യ​ലൈ​നി​ല്‍ താ​യ​മ്പ​ത്ത് ടി.​രാ​മ​ച​ന്ദ്ര​ന്‍ (69), ലോ​റി ക്ലീ​ന​ര്‍ ത​മി​ഴ്‌​നാ​ട് തേ​നി സ്വ​ദേ​ശി ഇ​രു​ള​പ്പ​ന്‍ ഗ​ണേ​ശ​ന്‍ (38) എ​ന്നി​വ​രാ​ണു പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​ള്ള​ത്. ലോ​റി ഡ്രൈ​വ​ര്‍ ഒ​ഴി​കെ മ​റ്റു​ള്ള​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. അ​പ​ക​ട​ത്തേ​ത്തു​ട​ര്‍​ന്ന് ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ ദേ​ശീ​യ​പാ​ത​യി​ല്‍ വാ​ഹ​ന​ഗ​താ​ഗ​തം സ്തം​ഭി​ച്ചു.