അ​പ്പ​ർ​ ചീ​ക്കാ​ട് കോ​ള​നി​വാ​സി​ക​ൾ ദു​രി​ത​ക്ക​യ​ത്തി​ൽ
Tuesday, August 7, 2018 1:22 AM IST
സ്വന്തം ലേഖകൻ
ആ​ല​ക്കോ​ട്: ഒ​രു​ഭാ​ഗ​ത്ത് കാ​ട്ടാ​ന​യു​ടെ ശ​ല്യ​വും മ​റു​ഭാ​ഗ​ത്ത് മ​ഴ​യു​ടെ ദു​രി​ത​ങ്ങ​ളും പേ​റി ചീ​ക്കാ​ട് ആ​ദി​വാ​സി കോ​ള​നി. അ​പ്പ​ർ​ചീ​ക്കാ​ട് കോ​ള​നി​യി​ലെ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഈ ​ദു​ർ​ഗ​തി. അ​പ്പ​ർ​ചീ​ക്കാ​ട് പ്ര​ദേ​ശ​ത്ത് 16 കു​ടും​ബ​ങ്ങ​ളാ​ണു താ​മ​സ​മു​ള്ള​ത്. ഓ​രോ കു​ടും​ബ​ത്തി​നും ഒ​രേ​ക്ക​ർ സ്ഥ​ല​മാ​ണു പ​തി​ച്ചു​ന​ൽ​കി​യ​ത്.
ഇ​തി​ൽ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് വ​നാ​തി​ർ​ത്തി​യോ​ടു​ചേ​ർ​ന്നാ​ണ് സ്ഥ​ല​മു​ള്ള​ത്. ഇ​താ​ക​ട്ടെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​വു​മാ​ണ്. ഈ ​കു​ടും​ബ​ങ്ങ​ൾ കാ​ട്ടാ​ന, ക​ടു​വ, തു​ട​ങ്ങി​യ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും ഭ​യ​ന്നാ​ണു ജീ​വി​ക്കു​ന്ന​ത്. എ​ന്തെ​ങ്കി​ലും കൃ​ഷി​ചെ​യ്താ​ൽ ആ​ന​യും പ​ന്നി​യും കൃ​ഷി ന​ശി​പ്പി​ക്കും. ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട്ടി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​യ​ന്നാ​ണ് ഇ​വ​ർ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്. വെ​ള്ള​ച്ചി ച​ന്തേ​ര​വീ​ട്ടി​ൽ, സീ​ത ച​ന്തേ​ര​വീ​ട്ടി​ൽ, കു​ഞ്ഞ​ന്പു ച​പ്പി​ലി, സു​ര കു​റു​വാ​റ്റു​വീ​ട്ടി​ൽ, ബാ​ല​കൃ​ഷ്ണ​ൻ കു​റു​വാ​റ്റു​വീ​ട്ടി​ൽ എ​ന്നി​വ​രാ​ണു വ​നാ​തി​ർ​ത്തി​യി​ൽ ഭ​യ​ന്നു ക​ഴി​യു​ന്ന​ത്.
ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ രാ​ധ​യ്ക്ക് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​വി​ടെ​നി​ന്ന് കോ​ള​നി​യി​ൽ താ​ഴേ​ക്ക് ഇ​റ​ങ്ങി 10 സെ​ന്‍റി​ൽ താ​ൽ​ക്കാ​ലി​ക ഷെ​ഡ് കെ​ട്ടി​യാ​ണു താ​മ​സി​ക്കു​ന്ന​ത്. ഓ​ല​കൊ​ണ്ട് മ​റ​ച്ച ഷെ​ഡി​ൽ ഈ ​കു​ടും​ബം രോ​ഗ​വും പ​ട്ടി​ണി​യു​മാ​യി ദു​രി​ത​ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​കാ​ൻ പോ​ലും വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ഇ​വ​ർ ഉ​ണ്ടാ​യി​രു​ന്ന വീ​ട് ഉ​പേ​ക്ഷി​ച്ച് 10 സെ​ന്‍റി​ൽ കു​ടി​ൽ കെ​ട്ടി​യ​ത്. സ​ർ​ക്കാ​ർ ന​ൽ​കി​യ സ്ഥ​ല​ത്ത് വീ​ടു​വ​യ്ക്കാ​നാ​കാ​തെ ദു​രി​തം പേ​റു​ന്ന മ​റ്റൊ​രു കു​ടും​ബ​മാ​ണ് ക​മ​ലാ​ക്ഷി​യു​ടേ​ത്. കൊ​ടും​കാ​ട്ടി​ൽ വീ​ടു വേ​ണ്ടെ​ന്നു​റ​ച്ച് ഇ​വ​രും താ​ത്കാ​ലി​ക ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കു​ക​യാ​ണ്. മ​റ്റു​ള്ള പ​ല കു​ടും​ബ​ങ്ങ​ളും കോ​ള​നി​യി​ലെ ഇ​ടി​ഞ്ഞു​പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണു താ​മ​സി​ക്കു​ന്ന​ത്.
ആ​ല​ക്കോ​ട് രാ​ജ​യു​ടെ കാ​ല​ത്ത് പ​ണി​ക​ഴി​പ്പി​ച്ച ര​ണ്ട് ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ മാ​ത്രം താ​മ​സി​ക്കു​ന്ന​ത് അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ്. ക​ന​ത്ത മ​ഴ​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ വെ​ള്ളം ത​ളം​കെ​ട്ടി​നി​ൽ​ക്കും. ചോ​ർ​ന്നൊ​ലി​ക്കു​ന്ന മേ​ൽ​ക്കൂ​ര​യും ഭി​ത്തി​ക​ളു​മാ​ണു ക്വാ​ർ​ട്ടേ​ഴ്സി​നു​ള്ള​ത്. ഗോ​പി പ​ന്നി​യൂ​ർ, ബാ​ല​ൻ നാ​ട​ൻ​വീ​ട്, ക​ണ്ണ​ൻ മൂ​ത്തേ​ട​ത്ത്, മ​നു ച​പ്പി​ലി, സു​രേ​ഷ് ച​പ്പി​ലി എ​ന്നി​വ​രാ​ണ് വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന​ത്. പ്രാ​യാ​ധി​ക്യ​വും രോ​ഗ​വും ത​ള​ർ​ത്തി​യ ക​ണ്ണ​ൻ മൂ​ത്തേ​ട​ത്ത് ക്വാ​ർ​ട്ടേ​ഴ്സി​ൽ ക​ഴി​യു​ന്ന​ത് ദു​രി​ത​ങ്ങ​ളോ​ടു പ​ട​വെ​ട്ടി​യാ​ണ്. കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ക​ണ്ണ​ൻ ചി​കി​ത്സാ​ചെ​ല​വി​നു പോ​ലും വ​ക​യി​ല്ലാ​തെ ക​ഴി​യു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഭാ​ര​തി​യും രോ​ഗി​യാ​ണ്.
മ​ല​മു​ക​ളി​ൽ പ​തി​ച്ചു​കി​ട്ടി​യ സ്ഥ​ല​ത്ത് രോ​ഗാ​വ​സ്ഥ​കാ​ര​ണം എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യാ​തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു ക​ണ്ണ​ൻ.
സ്ഥ​ലം മാ​റ്റി​ക്കി​ട്ടാ​ൻ 2016-ൽ ​ക​ള​ക്‌​ട​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും പി​ന്നീ​ട് ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. ഈ ​ഫ​യ​ൽ വി​ല്ലേ​ജി​ൽ എ​ത്തി​യെ​ങ്കി​ലും ഇ​വി​ടെ​നി​ന്ന് മ​ട​ക്കു​ക​യാ​യി​രു​ന്നു. കോ​ള​നി​യി​ൽ പ​ല​യി​ട​ത്തും 10 സെ​ന്‍റ് വീ​തം തി​രി​ച്ചി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ആ​ർ​ക്കും സ്ഥ​ലം മാ​റ്റി​ക്കൊ​ടു​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​യി​ട്ടി​ല്ല.
കൃ​ഷി ചെ​യ്യാ​നോ ഭ​യം കൂ​ടാ​തെ ജീ​വി​ക്കാ​നോ പ​റ്റി​യ സാ​ഹ​ച​ര്യ​മ​ല്ല കോ​ള​നി​യി​ലെ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന​വ​ർ​ക്കു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​വ​ച്ച് താ​മ​സി​ക്കാ​ൻ 10 സെ​ന്‍റ് സ്ഥ​ലം വീ​തം മാ​റ്റി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. രോ​ഗാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം​കൂ​ടി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​ക​ന്പ​യോ​ടെ നോ​ക്കി​ക്കാ​ണ​ണ​മെ​ന്നാ​ണ് കോ​ള​നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

കോ​ള​നി​യി​ലേ​ക്കു​ള്ള യാ​ത്ര
ദുഃ​സ​ഹം
അ​പ്പ​ർ ചീ​ക്കാ​ട് കോ​ള​നി​യി​ലേ​ക്കു മ​ഴ​ക്കാ​ല​ത്ത് എ​ത്തി​പ്പ​റ്റ​ണ​മെ​ങ്കി​ൽ സാ​ഹ​സി​ക​യാ​ത്ര അ​റി​ഞ്ഞി​രി​ക്ക​ണം. കോ​ള​നി​യെ വേ​ർ​തി​രി​ക്കു​ന്ന​ത് വ​നാ​തി​ർ​ത്തി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന നീ​രു​റ​വ​യാ​ണ്. ഏ​തു വേ​ന​ൽ​ക്കാ​ല​ത്തും നി​റ​ഞ്ഞൊ​ഴു​കു​ന്ന നീ​രു​റ​വ മ​ഴ​ക്കാ​ല​ത്ത് ഉ​ഗ്ര​രൂ​പ​ത്തി​ലെ​ത്തും. എ​ന്നാ​ൽ ഈ ​വെ​ള്ള​മൊ​ഴു​ക്കി​നെ അ​തി​ജീ​വി​ച്ച് കോ​ള​നി​യി​ൽ എ​ത്താ​ൻ ചെ​റി​യ കോ​ൺ​ഗ്രീ​റ്റ് ന​ട​പ്പാ​ലം പോ​ലു​മി​ല്ല. കോ​ള​നി​യി​ലെ മ​ൺ​തി​ട്ട​യി​ൽ​നി​ന്നും എ​തി​ർ​വ​ശ​ത്തെ കൂ​റ്റ​ൻ പാ​റ​ക്കെ​ട്ടി​ലേ​ക്ക് ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന ക​വു​ങ്ങി​ൻ​ത​ടി​യു​ടെ ന​ട​പ്പാ​ലം മാ​ത്ര​മാ​ണു കോ​ള​നി​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്ര​യം. ഇ​താ​ക​ട്ടെ ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലു​മാ​ണ്.
കോ​ള​നി​വാ​സി​ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് നി​ർ​മി​ച്ച ന​ട​പ്പാ​ലം ഈ ​വ​ർ​ഷം പു​ന​ർ​നി​ർ​മി​ക്കാ​ത്ത​ത് അ​പ​ക​ട​ഭീ​തി വ​ർ​ധി​പ്പി​ക്കു​ന്നു. മ​ഴ ക​ന​ത്താ​ൽ കു​ത്തി​യൊ​ഴു​കു​ന്ന ചെ​ളി​വെ​ള്ള​ത്തി​ലൂ​ടെ നീ​ന്തി ക​ട​ന്നു​വേ​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം അ​ക്ക​രെ ഇ​ക്ക​രെ എ​ത്താ​ൻ. കാ​ലൊ​ന്നു തെ​റ്റി​യാ​ൽ ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ത്തി​ലു​ള്ള പാ​റ​ക്കെ​ട്ടു​ക​ളി​ലേ​ക്കു പ​തി​ക്കും. ഇ​വി​ടെ കോ​ൺ​ക്രീ​റ്റ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ കോ​ള​നി​വാ​സി​ക​ളു​ടെ ദു​രി​ത​ങ്ങ​ൾ​ക്ക് കു​റ​ച്ച് ആ​ശ്വാ​സ​മാ​കും.
ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കാ​നു​ള്ള ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി ഇ​വി​ടെ മു​ട​ങ്ങി​യി​ട്ട് ഏ​റെ നാ​ളു​ക​ളാ​യി.
ഗോ​ത്ര​സാ​ര​ഥി പ​ദ്ധ​തി വ​ഴി​മു​ട്ടി​യ​തോ​ടെ കോ​ള​നി നി​വാ​സി​ക​ളി​ൽ പ​ല​രും സ്വ​ന്ത​മാ​യി കൈ​യി​ൽ​നി​ന്ന് പ​ണം മു​ട​ക്കി ഓ​ട്ടോ​റി​ക്ഷ​ക​ളി​ലാ​ണ് കു​ട്ടി​ക​ളെ സ്കൂ​ളി​ൽ എ​ത്തി​ക്കു​ന്ന​ത്.
ഗോ​ത്ര​സാ​ര​ഥി നി​ല​ച്ച​തോ​ടെ പ​ല കു​ട്ടി​ക​ളും വീ​ടു​വി​ട്ട് പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ലേ​ക്കും ചേ​ക്കേ​റി. ചി​ല​രാ​ക​ട്ടെ പ​ഠ​നം ത​ന്നെ മ​തി​യാ​ക്കി. ഓ​ട്ടോ കൂ​ലി ന​ൽ​കാ​ൻ ഇ​ല്ലാ​ത്ത​താ​ണ് പ​ഠ​നം മു​ട​ങ്ങാ​ൻ കാ​ര​ണം.
ഏ​ഴു കി​ലോ​മീ​റ്റ​ർ ന​ട​ന്നു​വേ​ണം സ​മീ​പ​ത്തു​ള്ള ശ്രീ​പു​രം സ്കൂ​ളി​ലെ​ത്താ​ൻ. ഇ​തും ഇ​വ​രു​ടെ തു​ട​ർ​പ​ഠ​നം അ​സാ​ധ്യ​മാ​ക്കു​ന്നു.
ഭ​യ​ര​ഹി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ താ​മ​സി​ക്കാ​നു​ള്ള വീ​ട്, ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ, സു​ര​ക്ഷി​ത​മാ​യി സ​ഞ്ച​രി​ക്കാ​ൻ കോ​ള​നി​യി​ലേ​ക്ക് ഒ​രു പാ​ലം, വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നാ​വ​ശ്യ​ത്തി​ന് ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി​യു​ടെ തു​ട​ർ​ച്ച തു​ട​ങ്ങി​യ​വ കോ​ള​നി​വാ​സി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​മാ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം എ​ന്തി​നു സ​ർ​ക്കാ​ർ വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന് ഈ ​പാ​വ​ങ്ങ​ൾ​ക്ക് ഒ​രേ​ക്ക​ർ സ്ഥ​ലം വെ​റു​തെ പ​തി​ച്ചു​ന​ൽ​കി​യെ​ന്ന​ത് ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കും.
Loading...