മു​ല​യൂ​ട്ട​ല്‍ വാ​രാ​ച​ര​ണ സ​മാ​പ​നം
Tuesday, August 7, 2018 1:22 AM IST
ചെ​റു​പു​ഴ: ലോ​ക മു​ല​യൂ​ട്ട​ല്‍ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ മു​ല​യൂ​ട്ട​ല്‍ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​നം ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​റാ​ണി ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​പു​ഴ റോ​ട്ട​റി ക്ല​ബ്, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ്, ഐ​സി​ഡി​എ​സ് പ​യ്യ​ന്നൂ​ര്‍ അ​ഡീ​ഷ​ണ​ൽ, ചെ​റു​പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
വൈ​സ് പ്ര​സി​ഡ​ന്‍റ് ജാ​ന്‍​സി ജോ​ണ്‍​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഡെ​ന്നി കാ​വാ​ലം, പ​ഞ്ചാ​യ​ത്തം​ഗം വി. ​കൃ​ഷ്ണ​ന്‍, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്.​എം. കൗ​സ​ല്യ, റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​അ​രു​ണ്‍, ഷൈ​നി റോ​യി, ഡോ. ​സു​ധാ​ല​ക്ഷ്മി, ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍ വൈ​സ​ര്‍ സി. ​സ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പു​ളി​ങ്ങോം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​ഭി​ലാ​ഷ് ക്ലാ​സെ​ടു​ത്തു. ര​ണ്ട് വ​ര്‍​ഷ​ത്തി​ല​ധി​കം കു​ട്ടി​ക​ളെ മു​ല​യൂ​ട്ടി​യ അ​മ്മ​മാ​രെ ഉ​പ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചു. അ​ങ്ക​ണ​വാ​ടി വ​ര്‍​ക്കേ​ഴ്സ്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, അ​മ്മ​മാ​ര്‍ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ല്‍​ പ​ങ്കെ​ടു​ത്തു.
Loading...