മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ല്‍ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം
Tuesday, August 7, 2018 1:25 AM IST
മ​ഞ്ചേ​ശ്വ​രം: സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ സി​പി​എം ന​ട​ത്തി​യ ഹ​ര്‍​ത്താ​ല്‍ പൂ​ര്‍​ണം. ഉ​ച്ച​യ്ക്കു ര​ണ്ട് മു​ത​ലാ​ണ് ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ച്ച​തെ​ങ്കി​ലും രാ​വി​ലെ മു​ത​ല്‍ ത​ന്നെ ഹ​ര്‍​ത്താ​ല്‍ പ്ര​തീ​തി​യാ​യി​രു​ന്നു.

ഉ​പ്പ​ള​യി​ല്‍ രാ​വി​ലെ ഏ​താ​നും ക​ട​ക​ള്‍ തു​റ​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് അ​ട​പ്പി​ച്ചു. ഉ​പ്പ​ള വ​ഴി​യു​ള്ള ബ​സോ​ട്ട​വും ത​ട​സ​പ്പെ​ട്ടു.

ബ​ന്തി​യോ​ട്, ഉ​പ്പ​ള എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്കു​ള്ള ബ​സ് സ​ര്‍​വീ​സ് രാ​വി​ലെ ത​ട​സ​പ്പെ​ട്ടി​രു​ന്നു. മ​ള്ള​ങ്കൈ​യി​ല്‍ ക​ര്‍​ണാ​ട​ക ആ​ര്‍​ടി​സി ബ​സി​നു നേ​രെ ക​ല്ലേ​റു​ണ്ടാ​യി.

ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കാ​സ​ര്‍​ഗോ​ട്ടു നി​ന്നും മം​ഗ​ളു​രു​വി​ലേ​യ്ക്കു പോ​വു​ക​യാ​യി​രു​ന്ന ബ​സി​നു നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

ഡ്രൈ​വ​ര്‍ ജ​മാ​ലി​നെ ബ​ന്തി​യോ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​മ്പ​ള​യി​ലും ക​ട​ക​ള്‍ അ​ട​പ്പി​ച്ചു. വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക ക​ണ​ക്കി​ലെ​ടു​ത്ത് സ്‌​കൂ​ളു​ക​ള്‍​ക്ക് അ​വ​ധി ന​ല്‍​കി.
Loading...