ശി​ൽപ്പ​ശാ​ല ന​ട​ത്തി
Tuesday, August 7, 2018 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്:​ രാ​ജ്യ​ത്തെ എ​ല്ലാ ജി​ല്ല​ക​ളെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ശു​ചി​ത്വ ഘ​ട​ക​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു സ്വ​ത​ന്ത്ര ഏ​ജ​ന്‍​സി​യി​ലൂ​ടെ വി​ല​യി​രു​ത്തി റാ​ങ്ക് ന​ല്‍​കു​ന്ന​തി​ന് കേ​ന്ദ്ര ശു​ചി​ത്വ കു​ടി​വെ​ള്ള മ​ന്ത്രാ​ല​യം 'സ്വ​ച്ഛ് സ​ര്‍​വേ​ക്ഷ ഗ്രാ​മീ​ണ്‍ 2018' ന് ​തു​ട​ക്ക​മാ​യി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​ത​ല എ​ക​ദി​ന ശി​ൽ‌പ്പശാ​ല ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ല്‍ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​റുടെ ചു​മ​ത​ല​യു​ള്ള എ​ഡി​എം എ​ന്‍.​ദേ​വീ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​രാ​ധാ​കൃ​ഷ്ണ​ന്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്, പി​എ​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ വി.​കെ. ദി​ലീ​പ്, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ കോ​-ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി.​സു​ബ്ര​ഹ്മ​ണ്യ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​ന​ന്ദ​കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍, ബ്ലോ​ക്ക്-​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
Loading...