വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത് ഇ​ന്ന്
Tuesday, August 7, 2018 1:29 AM IST
കാ​സ​ര്‍​ഗോ​ഡ്:​ കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്ത് ഇ​ന്ന് രാ​വി​ലെ 10.30 മു​ത​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ക്കും.

ഓ​ണം-​ബ​ക്രീ​ദ് ഖാ​ദി​ മേ​ള ആ​രം​ഭി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡും ഖാ​ദി സ്ഥാ​പ​ന​ങ്ങ​ളും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം-​ബ​ക്രീ​ദ് ഖാ​ദി​മേ​ള 2018ന്‍റെ ​ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മാ​വു​ങ്കാ​ലി​ലെ ജി​ല്ലാ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡ് അ​ങ്ക​ണ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി.​ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ദാ​മോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​വി.​രാ​ഘ​വ​ന്‍, പ​ത്മ​നാ​ഭ​ന്‍, ഗീ​ത രാ​ജു, പ​യ്യ​ന്നൂ​ര്‍ ഫി​ര്‍​ക്ക ഖാ​ദി​സം​ഘം സെ​ക്ര​ട്ട​റി ഇ.​എ.​ബാ​ല​ന്‍, ഖാ​ദി ബോ​ര്‍​ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി.​സു​രേ​ശ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് 24 വ​രെ 30 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ റി​ബേ​റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ സ​ര്‍​ക്കാ​ര്‍-​അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍, ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍​ക്ക് 50,000 രൂ​പ വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Loading...