നേ​മ​ത്ത് ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് ക്ഷേ​ത്ര​ങ്ങ​ളൊ​രു​ങ്ങി
Friday, August 10, 2018 12:41 AM IST
നേ​മം : ക​ർ​ക്കി​ട​ക വാ​വു​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി നേ​മം മേ​ഖ​ല​യി​ലെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളൊ​രു​ങ്ങി. ക​ര​മ​ന ആ​റി​ന്‍റെ തീ​ര​ത്ത് തൃ​ക്ക​ണ്ണാ​പു​രം ശ്രീ​ച​ക്ര​ത്തി​ൽ ശി​വ​ക്ഷേ​ത്രം, പൂ​ഴി​ക്കു​ന്ന് തൃ​ക്ക​ണ്ണാ​പു​രം ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്രം, കൈ​മ​നം ചി​റ​ക്ക​ര മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, ക​ര​മ​ന കാ​ഞ്ചി​മാ​ട​ൻ ത​ന്പു​രാ​ൻ ക്ഷേ​ത്രം, ക​ര​മ​ന ഗ​ണ​പ​തി​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും. വെ​ള്ളാ​യ​ണി കാ​യ​ലി​ന്‍റെ തീ​ര​ത്ത് കാ​ക്ക​മൂ​ല തൃ​ക്കു​ള​ങ്ങ​ര മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, ഊ​ക്കോ​ട് വേ​വി​ള മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം, വെ​ള്ളാ​യ​ണി ശി​വോ​ദ​യം ക്ഷേ​ത്രം , വെ​ള്ളാ​യ​ണി ചെ​റു​ബാ​ല​മ​ന്ദം ശി​വ​ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും പു​ല​ർ​ച്ചെ മു​ത​ൽ ബ​ലി​ത​ർ​പ്പ​ണ​വും തി​ല​ഹോ​മ​വും ഉ​ണ്ടാ​യി​രി​ക്കും.