സ​ഹ​ക​ര​ണ കോ​ള​ജി​ലെ ഭ​ക്ഷ്യ വി​ഷ​ബാ​ധ: അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി
Friday, August 10, 2018 12:41 AM IST
നെ​യ്യാ​ര്‍​ഡാം: സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ കീ​ഴി​ല്‍ നെ​യ്യാ​ര്‍​ഡാ​മി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ഹ​ക​ര​ണ കോ​ള​ജി​ലെ ഹോ​സ്റ്റ​ല്‍ ക്യാ​ന്‍റീ​നി​ല്‍ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കോ​ലി​യ​ക്കോ​ട് എ​ന്‍.​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ​ത്ര​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. എ​ഴു​പ​തോ​ളം വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കും ജീ​വ​ന​ക്കാ​രി​ൽ അ​ഞ്ച് പേ​ര്‍​ക്കും മാ​ത്ര​മാ​ണ് ഭ​ക്ഷ്യ വി​ഷ​ബാ​ധ ഏ​റ്റ​തെ​ന്നും അ​തി​നാ​ല്‍ ക്യാ​ന്‍റീ​ന്‍ ഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്നാ​ണോ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.