മേ​ഴ്സി​കു​ട്ടി​യ​മ്മ ജി​ല്ല​യ്ക്ക് അ​പ​മാ​ന​മാ​ണെ​ന്ന് ബി​ന്ദു​കൃ​ഷ്ണ
Friday, August 10, 2018 11:06 PM IST
കു​ണ്ട​റ:​സ്വ​ന്തം വാ​ക്കി​നോ​ടും സ്വ​ന്തം ജ​ന​ങ്ങ​ളോ​ടും നീ​തി പു​ല​ർ​ത്താ​ൻ ക​ഴി​യാ​ത്ത ജെ.​മേ​ഴ്സി​ക്കു​ട്ട​യ​മ്മ ജി​ല്ല​യ്ക്ക് അ​പ​മാ​ന​മാ​യി മാ​റി​യെ​ന്ന് ഡിസിസി പ്രസിഡന്‍റ് ബി​ന്ദു​കൃ​ഷ്ണ ആ​രോ​പി​ച്ചു.​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ക, ​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു ബോ​ണ​സും സൗ​ജ​ന്യ റേ​ഷ​നും അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള പ്ര​ദേ​ശ് ക​ശു​വ​ണ്ടി​തൊ​ഴി​ലാ​ളി കോൺഗ്രസും കാ​ഷ്യു ഇ​ൻ​ഡ​സ്ട്രീ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി കേ​ര​ള​പു​ര​ത്ത് ആ​രം​ഭി​ച്ച 101 മ​ണി​ക്കൂ​ർ റി​ലെ സത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നിർവഹിച്ച് പ്രസംഗിക്കുക​യാ​യി​രു​ന്നു ബി​ന്ദു കൃ​ഷ്ണ.​
കാ​ഷ്യു കോ​ർ​പ്പ​റേ​ഷ​ന്‍റെ ലി​സ്റ്റും പ്ര​കാ​രം കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 74 ഫാ​ക്ട​റി​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ ചു​ണ്ടികാ​ട്ടി. ​കെ.​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ആ​ന്‍റണി ജോ​സ്, കാ​യി​ക്കാ​ര ന​ബാ​ബ്‌, കെ.​ബാ​ബു​രാ​ജ​ൻ, നി​സാ​മു​ദി​ൻ, ജ്യോ​തി​ർ​നി​വ​ാസ്, അ​നീ​ഷ് പ​ട​പ്പ​ക്ക​ര, സി​ന്ധു ഗോ​പ​ൻ, കെ.​ആ​ർ.​ വി സ​ഹ​ജ​ൻ, ന​സു​മു​ദി​ൻ ല​ബ്ബ, പ്ര​ത്വി​രാ​ജ്, ഗോ​പ​കു​മാ​ർ, കെ.​കെ.​ശ​ശി, കാ​ട്ടു​വി​ള റ​ഷി​ദ്‌, എ​ൻ.​ശ്രീ​നി​വാ​സ​ൻ, ഉ​മ​യ​ന​ല്ലൂ​ർ തു​ള​സീ​ധ​ര​ൻ, മു​ഖ​ത്ത​ല വി​ജ​യ​ൻ, കെ.​വൈ.​ലാ​ല​ൻ, മ​നോ​ജ് ക​ട​കം പ​ള്ളി, കു​ണ്ട​റ ബി​ജു, ജ​യ​ശീ​ല​ൻ, ന​ജീം പു​ത്ത​ൻ​ക​ട തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.