വൈ​​ക്കം ബോ​​ട്ടു​​ജെ​​ട്ടി മോ​​ഷ്ടാ​​ക്ക​​ളു​​ടെ വി​​ഹാ​​ര​​കേ​​ന്ദ്രം
Friday, August 10, 2018 11:10 PM IST
വൈ​​ക്കം: വൈ​​ക്കം ബോ​​ട്ടു​​ജെ​​ട്ടി​​ക്ക് സ​​മീ​​പം പാ​​ർ​​ക്ക് ചെ​​യ്യു​​ന്ന ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് പെ​​ട്രോ​​ൾ ഊ​​റ്റു​​ക​​യും ബാ​​റ്റ​​റി​​യും ഹെ​​ൽ​​മ​​റ്റും മ​​ഴ​​ക്കോ​​ട്ടും മ​​റ്റും അ​​പ​​ഹ​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് പ​​തി​​വാ​​കു​​ന്ന​​താ​​യി പ​​രാ​​തി.
പ​​ഴ​​യ​​ബോ​​ട്ട് ജെ​​ട്ടി​​യു​​ടെ മു​​ൻ​​വ​​ശ​​ത്ത് വ​​യ്ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ് മോ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​ത്. സ്റ്റേ​​ഷ​​ൻ മാ​​സ്റ്റ​​റും മ​​റ്റ്ബോ​​ട്ടു ജീ​​വ​​ന​​ക്കാ​​രും ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​ന്ന​​തി​​നും മ​​റ്റും മാ​​റു​​ന്ന സ​​മ​​യ​​ത്താ​​ണ് വാ​​ഹ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് മോ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​തെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.​​
ബോ​​ട്ടു​​ജെ​​ട്ടി​​ക്കു സ​​മീ​​പ​​ത്തു​​ള്ള വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി വ​​ള​​പ്പി​​ൽ പാ​​ർ​​ക്കു ചെ​​യ്തി​​രു​​ന്ന ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ​​നി​​ന്ന് പ​​ണം അ​​പ​​ഹ​​രി​​ക്കു​​ക​​യും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ബാ​​റ്റ​​റി എ​​ടു​​ക്കു​​ക​​യും ചെ​​യ്ത സം​​ഭ​​വ​​ത്തി​​ൽ ഏ​​താ​​നും കൗ​​മാ​​ര​​ക്കാ​​രെ ഓ​​ട്ടോ​​റി​​ക്ഷ​​ക്കാ​​ർ പി​​ടി​​കൂ​​ടി പോ​​ലീ​​സി​​നു കൈ​​മാ​​റി​​യി​​രു​​ന്നു.

ബോ​​ട്ടു​​ജെ​​ട്ടി​​യി​​ൽ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു പെ​​ട്രോ​​ൾ ഉൗ​​റ്റു​​ക​​യും ബാ​​റ്റ​​റി​​യും മ​​റ്റും ക​​വ​​രു​​ക​​യും ചെ​​യ്യു​​ന്ന​​തി​​നു പി​​ന്നി​​ൽ കു​​ട്ടി​​കൂ​​ട്ട​​ങ്ങ​​ളാ​​ണെ​​ന്ന സം​​ശ​​യം ബ​​ല​​പ്പെ​​ടു​​ക​​യാ​​ണ്.