ബൈ​​ക്കി​​ൽ കാ​​റി​​ടി​​ച്ച് ര​​ണ്ടു​​പേ​​ർ​​ക്കു പ​​രി​​ക്ക്
Friday, August 10, 2018 11:11 PM IST
കു​​റു​​പ്പ​​ന്ത​​റ: റോ​​ഡ​​രി​​കി​​ൽ കി​​ട​​ന്ന ഓ​​ട്ടോ​​റി​​ക്ഷ​​യെ മ​​റി​​ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ എ​​തി​​രേ വ​​ന്ന ബൈ​​ക്കി​​ൽ കാ​​റി​​ടി​​ച്ചു അ​​പ​​ക​​ടം. ബൈ​​ക്ക് ഓ​​ടി​​ച്ചി​​രു​​ന്ന​​യാ​​ൾ​​ക്കും ബൈ​​ക്കി​​ന്‍റെ മു​​ന്നി​​ൽ ഇ​​രു​​ന്ന് യാ​​ത്ര ചെ​​യ്യു​​ക​​യാ​​യി​​രു​​ന്ന കു​​ട്ടി​​ക്കും അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റു.
ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​തി​​നൊ​​ന്ന​​ര​​യോ​​ടെ മ​​ള്ളി​​യൂ​​ർ ക്ഷേ​​ത്ര​​ത്തി​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം. മ​​ണ്ണാ​​റ​​പ്പാ​​റ ജം​​ഗ്ഷ​​നി​​ലേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്നു ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ർ. കാ​​റി​​ടി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ബൈ​​ക്കി​​ലി​​രു​​ന്ന കു​​ട്ടി റോ​​ഡി​​ലേ​​ക്കു തെ​​റി​​ച്ചു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ കു​​ട്ടി​​യെ മു​​ട്ടു​​ചി​​റ എ​​ച്ച്ജി​​എം ആ​​ശു​​പ​​ത്രി​​യി​​ലും തു​​ട​​ർ​​ന്ന് തെ​​ള്ള​​ക​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കും മാ​​റ്റി. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.
Loading...