ഹ​ർ​ത്താ​ലി​ൽ ജ​നം വ​ല​ഞ്ഞു
Monday, September 10, 2018 10:27 PM IST
കോ​​ട്ട​​യം: ഇ​​ന്ധ​​ന​​വി​​ല വ​​ർ​​ധ​​ന​​യി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് യു​​ഡി​​എ​​ഫും എ​​ൽ​​ഡി​​എ​​ഫും ആ​​ഹ്വാ​​നം ചെ​​യ്ത ഹ​​ർ​​ത്താ​​ലി​​ൽ ജ​​നം വ​​ല​​ഞ്ഞു. അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ല്ല. സ്വ​​കാ​​ര്യ​​ബ​​സു​​ക​​ളും കെ​​എ​​സ്ആ​​ർ​​ടി​​സി​​യും ഓ​​ട്ടോ ടാ​​ക്സി​​ക​​ളും നി​​ര​​ത്തി​​ലി​​റ​​ങ്ങി​​യി​​ല്ല. ഹോ​​ട്ട​​ലു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യി അ​​ട​​ഞ്ഞു​​കി​​ട​​ന്നു.

ചു​​രു​​ക്കം ചി​​ല മെ​​ഡി​​ക്ക​​ൽ ഷോ​​പ്പു​​ക​​ൾ തു​​റ​​ന്നു പ്ര​​വ​​ർ​​ത്തി​​ച്ചു. കോ​​ട്ട​​യം സ​​സ്യ​​മാ​​ർ​​ക്ക​​റ്റും മ​​ത്സ്യ​​മാ​​ർ​​ക്ക​​റ്റും പ്ര​​വ​​ർ​​ത്തി​​ച്ചി​​ല്ല. ഓ​​ഫീ​​സു​​ക​​ളി​​ൽ ഹാ​​ജ​​ർ​​നി​​ല കു​​റ​​വാ​​യി​​രു​​ന്നു. ഹ​​ർ​​ത്താ​​ൽ അ​​നു​​കൂ​​ലി​​ക​​ൾ കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി, പാ​​ലാ, വൈ​​ക്കം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി തു​​ട​​ങ്ങി വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​ക​​ട​​നം ന​​ട​​ത്തി. സ​​ർ​​ക്കാ​​ർ അ​​നു​​കൂ​​ല സം​​ഘ​​ട​​ന​​ക​​ൾ ഹ​​ർ​​ത്താ​​ലി​​നു പി​​ന്തു​​ണ ന​​ൽ​​കി​​യ​​ത് സ​​ർ​​ക്കാ​​ർ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ പ്ര​​തി​​കൂ​​ല​​മാ​​ക്കി.

ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ങ്ങ​​ളും അ​​പൂ​​ർ​​വം സ്വ​​കാ​​ര്യ കാ​​റു​​ക​​ളും മാ​​ത്ര​​മാ​​ണ് നി​​ര​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്. ഇ​​ന്ന​​ലെ നി​​ര​​വ​​ധി വി​​വാ​​ഹ​​ങ്ങ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ൽ വി​​വാ​​ഹം എ​​ന്ന ബോ​​ർ​​ഡു​​മാ​​യി ടൂ​​റി​​സ്റ്റ്, സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ വാ​​ഹ​​ന​​ങ്ങ​​ൾ സ​​ർ​​വീ​​സ് ന​​ട​​ത്തി.

സാ​​ധാ​​ര​​ണ ഹ​​ർ​​ത്താ​​ൽ ദി​​വ​​സം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് സ​​ർ​​വീ​​സ് ന​​ട​​ത്തി​​യി​​രു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ഇ​​ന്ന​​ലെ സ​​ർ​​വീ​​സ് ന​​ട​​ത്തി​​യി​​ല്ല. അ​​ത്യാ​​വ​​ശ്യ സ​​ർ​​വീ​​സു​​ക​​ൾ​​ക്ക് പോ​​ലീ​​സ് കാ​​വ​​ൽ ഏ​​ർ​​പ്പെ​​ടു​​ത്താ​​മെ​​ന്ന് അ​​റി​​യി​​ച്ചി​​രു​​ന്നു​​വെ​​ങ്കി​​ലും സ​​ർ​​വീ​​സ് ന​​ട​​ത്താ​​ൻ കെ​​എ​​സ്ആ​​ർ​​ടി​​സി ത​​യാ​​റാ​​യി​​ല്ല. ജീ​​വ​​ന​​ക്കാ​​ർ ഇ​​ല്ലെ​​ന്നാ​​ണ് അ​​ധി​​കൃ​​ത​​ർ ന​​ല്കി​​യ മ​​റു​​പ​​ടി.

വൈ​​കു​​ന്നേ​​രം ആ​​റി​​നു​​ശേ​​ഷം സ​​ർ​​വീ​​സു​​ക​​ൾ ആ​​രം​​ഭി​​ച്ചു. രാ​​വി​​ലെ മു​​ത​​ൽ ന​​ഗ​​ര​​ത്തി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലും കൂ​​ടു​​ത​​ൽ പോ​​ലീ​​സി​​നെ വി​​ന്യ​​സി​​ച്ചി​​രു​​ന്നു. ഹ​​ർ​​ത്താ​​ൽ അ​​നു​​കൂ​​ലി​​ക​​ൾ ഗാ​​ന്ധി​​സ്ക്വ​​യ​​റി​​ലും സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നി​​ലും വാ​​ഹ​​ന​​ങ്ങ​​ൾ ത​​ട​​ഞ്ഞി​​ട്ടെ​​ങ്കി​​ലും പി​​ന്നീ​​ട് വി​​ട്ട​​യ​​ച്ചു. ക​​ള്ളു​​മാ​​യി വ​​ന്ന വാ​​ൻ സ​​മ​​ര​​ക്കാ​​ർ സെ​​ൻ​​ട്ര​​ൽ ജം​​ഗ്ഷ​​നി​​ൽ ത​​ട​​ഞ്ഞി​​ട്ട​​ത് പോ​​ലീ​​സ് എ​​ത്തി​​യാ​​ണ് വി​​ട്ട​​യ​​ച്ച​​ത്.
യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഗാ​​ന്ധി സ്ക്വ​​യ​​റി​​ൽ​​നി​​ന്ന് ആ​​രം​​ഭി​​ച്ച പ്ര​​ക​​ട​​നം ന​​ഗ​​രം​​ചു​​റ്റി സ​​മാ​​പി​​ച്ചു. തു​​ട​​ർ​​ന്നു​​ചേ​​ർ​​ന്ന സ​​മ്മേ​​ള​​നം തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ജോ​​സ് കെ. ​​മാ​​ണി എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ മോ​​ൻ​​സ് ജോ​​സ​​ഫ്, ഡോ. ​​എ​​ൻ. ജ​​യ​​രാ​​ജ്, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, ജോ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, സ​​ണ്ണി പാ​​ന്പാ​​ടി, ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ടം, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ, സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, ജോ​​സ് പു​​ത്ത​​ൻ​​കാ​​ലാ, ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ല, മു​​സ്‌​​ലിം ലീ​​ഗ് നേ​​താ​​ക്ക​​ളാ​​യ അ​​സീ​​സ് ബ​​ഡാ​​യി​​ൽ, റ​​ഫീ​​ഖ് മ​​ണി​​മ​​ല, സി​​എം​​പി നേ​​താ​​വ് കെ.​​വി. ഭാ​​സി എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

എ​​ൽ​​ഡി​​എ​​ഫ് ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തി​​രു​​ന​​ക്ക​​ര മോ​​ട്ടോ​​ർ ഓ​​ഫീ​​സ് പ​​രി​​സ​​ര​​ത്തു​​നി​​ന്ന് ആ​​രം​​ഭി​​ച്ച പ്ര​​ക​​ട​​നം ന​​ഗ​​രം​​ചു​​റ്റി തി​​രു​​ന​​ക്ക​​ര ടാ​​ക്സി സ്റ്റാ​​ൻ​​ഡി​​ൽ സ​​മാ​​പി​​ച്ചു. സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സി​​പി​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി സി.​​കെ. ശ​​ശി​​ധ​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

എ​​ൽ​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളാ​​യ ബി. ​​ശ​​ശി​​കു​​മാ​​ർ, പി.​​ജെ. വ​​ർ​​ഗീ​​സ്, എം.​​കെ. പ്ര​​ഭാ​​ക​​ര​​ൻ, വി.​​ബി. ബി​​നു, രാ​​ജീ​​വ് നെ​​ല്ലി​​ക്കു​​ന്നേ​​ൽ, സാ​​ബു മു​​രി​​ക്ക​​വേ​​ലി, പി.​​ജി. സു​​ഗു​​ണ​​ൻ, ടി.​​വി. ബേ​​ബി, പി.​​കെ. ആ​​ന​​ന്ദ​​ക്കു​​ട്ട​​ൻ, ബാ​​ബു ക​​പ്പ​​ക്കാ​​ല എ​​ന്നി​​വ​​ർ പ്ര​​ക​​ട​​ന​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി.