ത​ക​ർ​ന്ന റോ​ഡും പാ​ല​വും ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ പു​ന​ർ നി​ർ​മ്മി​ച്ചു
Monday, September 10, 2018 10:35 PM IST
ചെ​റു​തോ​ണി: ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് തു​റ​ന്ന​തോ​ടെ പെ​രി​യാ​റി​നു കു​റു​കെ വെ​ള്ള​ക്ക​യ​ത്തു​ണ്ടാ​യി​രു​ന്ന പാ​ല​വും അ​പ്രോ​ച്ചു​റോ​ഡും ഒ​ലി​ച്ചു​പോ​യ​ത് ജ​ന​കീ​യ​കൂ​ട്ടാ​യ്മ​യി​ൽ പു​ന​ർ​നി​ർ​മ്മി​ച്ചു. പാ​ലം ത​ക​ർ​ന്ന​തോ​ടെ കു​തി​ര​ക്ക​ല്ല് നി​വാ​സി​ക​ൾ ചെ​റു​തോ​ണി, വാ​ഴ​ത്തോ​പ്പ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​തി​ന് കി​ലോ​മീ​റ്റ​റു​ക​ൾ യാ​ത്ര​ചെ​യ്യേ​ണ്ടി​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റ് പാ​ലം പെ​രി​യാ​റ്റി​ലൂ​ടെ ഒ​ഴു​കി​പോ​കു​ക​യും അ​പ്രോ​ച്ച് റോ​ഡ് ത​ക​രു​ക​യും ചെ​യ്തി​രു​ന്നു.

കു​തി​ര​ക്ക​ല്ല് സെ​ന്‍റ് ജൂ​ഡ് പ​ള്ളി​വി​കാ​രി​യും ഇ​ടു​ക്കി രൂ​പ​ത കെ ​സി​വൈ​എം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡും പാ​ല​വും നാ​ട്ടു​കാ​ർ പു​ന​ർ നി​ർ​മ്മി​ക്കു​ക​യാ​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റ് പാ​ല​ത്തി​നു പ​ക​രം ത​ടി​പാ​ല​വും ക​രി​ങ്ക​ല്ല് നി​ര​ത്തി​യാ​ണ് അ​പ്രോ​ച്ച് റോ​ഡും നി​ർ​മ്മി​ച്ച​ത്. ജോ​ബി ഈ​രൂ​രി​ക്കി​ൽ, ജോ​ബി ത​യ്യി​ൽ, ഷാ​ജി കു​ടി​ലു​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...
Loading...