പ്ര​ള​യ​ബാ​ധി​ത സ്കൂ​ളു​ക​ളി​ൽ കു​ടും​ബ​ശ്രീ​യു​ടെ മാ​ന​സി​കോ​ല്ലാ​സ പ​രി​പാ​ടി
Monday, September 10, 2018 10:37 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ പ്ര​ള​യം ബാ​ധി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ മാ​ന​സി​കോ​ല്ലാ​സ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ഴ​യ​രി​ക്ക​ണ്ടം ഗ​വ. ഹൈ​സ്കൂ​ളി​ൽ ഇ​ടു​ക്കി മു​ൻ​സി​ഫ് മ​ജി​സ്ട്രേ​റ്റ് ര​ശ്മി ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. നിം​ഹാ​ൻ​സ് ബം​ഗ​ലൂ​രു​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശീ​ല​നം ല​ഭി​ച്ച 50 എം​എ​സ്ഡ​ബ്ലു പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി.
കു​ടു​ബ​ശ്രീ ജ​ൻ​ഡ​ർ വി​ഭാ​ഗം സ്നേ​ഹി​താ ഹെ​ൽ​പ് ഡ​സ്ക്കും കോ​ത​മം​ഗ​ലം എം​ബി കോ​ള​ജും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
ഗെ​യിം ബേ​സ്ഡ് ആ​യി ന​ട​ത്തി​യ പ​രി​പാ​ടി, കു​ട്ടി​ക​ൾ​ക്കു​ണ്ടാ​വു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ൽ നി​ന്നും ഭീ​തി​യി​ൽ നി​ന്നും വി​മു​ക്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ബാ ജ​യ​ൻ, കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ പി.​എ.​ഷാ​ജി മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​ള​യ​ബാ​ധി​ത പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​റ്റ് സ്കൂ​ളു​ക​ളി​ലും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കും.
Loading...
Loading...