പ്ര​ള​യ​ദു​രി​ത​ത്തി​ന്‍റെ പേ​രി​ൽ ബ​ക്ക​റ്റ് പി​രി​വ്: പ​ണം പോ​യ വ​ഴി ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യം
Monday, September 10, 2018 10:37 PM IST
തൊ​ടു​പു​ഴ: പ്ര​ള​യ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി സ്വ​കാ​ര്യ ബ​സു​കാ​ർ ന​ട​ത്തി​യ ബ​ക്ക​റ്റ് പി​രി​വി​ൽ ക്ര​മ​ക്കേ​ട് ഉ​ണ്ടെ​ന്ന ആ​ക്ഷേ​പ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. അ​ന്വേ​ഷ​ണം ന​ട​ത്തി ദു​രി​താ​ശ്വാ​സ​ത്തി​നാ​യി പി​രി​ച്ച പ​ണം ത​ട്ടി​ച്ച​വ​രെ ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​ത്ത​രം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​രെ ജ​ന​ങ്ങ​ൾ ഇ​നി മു​ഖം തി​രി​ക്കു​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കെ​ടു​തി​ക​ളി​ൽ ക​ഴി​യു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി ബ​സു​ക​ളി​ൽ ന​ട​ത്തി​യ ബ​ക്ക​റ്റ് പി​രി​വി​ൽ നി​ന്നും ല​ഭി​ച്ച തു​ക സ​ത്യ​സ​ന്ധ​മാ​യി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ൽ​കി​യ ബ​സു​ട​മ​ക​ളാ​ണ് സ​ത്യാ​വ​സ്ഥ പു​റ​ത്തു വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ല്ലാ​ത്ത പ​ക്ഷം സം​ഘ​ട​ന​യ്ക്കു ത​ന്നെ ഇ​ത് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കു​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം ബ​സു​ട​മ​ക​ൾ പ​റ​യു​ന്ന​ത്.
ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കെ​ന്ന പേ​രി​ൽ പ​ണം പി​രി​ച്ചു​ള്ള ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​ക​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ത​ന്നെ മു​ന്ന​റി​യി​പ്പ് ഉ​ള്ള​പ്പോ​ഴാ​ണ് തൊ​ടു​പു​ഴ​യി​ൽ ക​ഴി​ഞ്ഞ മൂ​ന്നി​ന് സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ന​ട​ത്തി​യ ബ​ക്ക​റ്റ് പി​രി​വി​ൽ നി​ന്നും ല​ഭി​ച്ച തു​ക പൂ​ർ​ണ​മാ​യും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​യ​ർ​ന്ന​ത്. യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ൽ​കാ​തെ ബ​ക്ക​റ്റ് പി​രി​വ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ന​ല്ല ഉ​ദ്യ​മ​ത്തി​നാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും ന​ൽ​കി. പ​ല​രും ടി​ക്ക​റ്റി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക മ​ന​സ​റി​ഞ്ഞ് ബ​ക്ക​റ്റി​ൽ നി​ക്ഷേ​പി​ച്ചു. എ​ന്നാ​ൽ സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന ക​ള​ക്ഷ​ൻ തു​ക വ​ച്ച് ക​ണ​ക്കൂ കൂ​ട്ടി​യാ​ൽ അ​തി​ന്‍റെ പ​കു​തി പോ​ലും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് എ​ത്തി​യി​ല്ല. തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ 128 ബ​സു​ക​ളു​ടേ​താ​യി 4, 44,592 രൂ​പ​യാ​ണ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി​യ​ത്. ഗു​രു​ത​ര രോ​ഗ​വും മ​റ്റും ബാ​ധി​ച്ച​വ​രു​ടെ ചി​കി​ൽ​സാ​ചെല​വി​ലേ​ക്കും മ​റ്റു​മാ​യി പ​ല​പ്പോ​ഴും ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും ഇ​ത്ത​ര​ത്തി​ൽ ബ​സു​ക​ളി​ൽ ബ​ക്ക​റ്റ് പി​രി​വ് ന​ട​ത്താ​റു​ണ്ട്. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ളി​ലെ​ല്ലാം യാ​ത്ര​ക്കാ​ർ കൈ​യ​യ​ച്ച് സ​ഹാ​യി​ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ൾ പ്ര​ള​യ​ദു​രി​താ​ശ്വാ​സ നി​ധി​ക്കാ​യു​ള്ള ബ​ക്ക​റ്റ് പി​രി​വി​നെ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി ഇ​ത്ത​രം കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ എ​ത്താ​നാ​വു​മോ എ​ന്ന​താ​ണ് ചി​ല ബ​സു​ട​മ​ക​ൾ ചോ​ദി​ക്കു​ന്ന​ത്. അ​തി​നാ​ൽ പി​രി​ച്ചെ​ടു​ത്ത തു​ക പൂ​ർ​ണ​മാ​യും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് അ​ട​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഇ​തി​നി​ടെ ചി​ല ബ​സു​ട​മ​ക​ൾ ല​ഭി​ച്ച തു​ക​യു​ടെ പ​ങ്ക് ചി​ല രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നു. എ​ന്നാ​ൽ പ​ണം വാ​ങ്ങി​യെ​ന്ന പ​റ​യ​പ്പെ​ടു​ന്ന ഇ​ട​തു പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ ഇ​തു സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.
Loading...
Loading...