ഹ​ർ​ത്താ​ൽദി​നം സേവനമാക്കി വിവിധ സം​ഘ​ട​ന​ക​ൾ
Monday, September 10, 2018 10:37 PM IST
രാ​ജാ​ക്കാ​ട്:​വാ​ഹ​ന​ങ്ങ​ൾ ത​ട​യ​ലും ക​ട​ക​ൾ അ​ട​പ്പി​ക്ക​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​തി​വ് പ​രി​പാ​ടി​ക​ൾ മാ​റ്റി​വ​ച്ച് ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ ദു​രി​ത ബാ​ധി​ത​രു​ടെ വീ​ടു​ക​ൾ ശു​ചീ​ക​രി​ച്ച് വേ​റി​ട്ട മാ​തൃ​ക കാ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ.
സേ​നാ​പ​തി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി,ഐ ​എ​ൻ​ടി​യു​സി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​രി​ങ്ങ​യി​ൽ മൈ​ക്കി​ളി​ന്‍റെ വീ​ടി​നു ചു​റ്റി​ലും ഇ​ടി​ഞ്ഞു വീ​ണ മ​ണ്ണ് നീ​ക്കം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് കു​ര്യ​ൻ, ഡി​സി​സി അം​ഗം ജെ​യിം​സ് തെ​ങ്ങും​കു​ടി​യി​ൽ, പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ​യിം​സ് മ​ത്താ​യി, ആ​പ്കോ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​തു​പ്പി​ള്ളി, സി​ജോ അ​ട​യ്ക്കാ​പ്പാ​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. രാ​ജാ​ക്കാ​ട് വൈ​സ്മെ​ൻ​സ് ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ പ​ന്നി​യാ​ർ​കൂ​ട്ടി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ മൂ​ലം വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ അ​ക്ക​ര​ക്കാ​ട്ടി​ൽ ഗം​ഗാ​ധ​ര​ന്‍റെ വീ​ടി​നു ചു​റ്റും വീ​ണു​കി​ട​ന്നി​രു​ന്ന മ​ണ്ണും ക​ല്ലും നീ​ക്കം ചെ​യ്തു. ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ നാ​രാ​യ​ണ​ൻ, സെ​ക്ര​ട്ട​റി ഷാ​ജി , ട്ര​ഷ​റ​ർ വി.​എ​സ് ബി​ജു എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.
മ​മ്മ​ട്ടി​ക്കാ​നം ച​ങ്ങാ​ട​ക്ക​ട​വി​ൽ പാ​റ​ടി​യി​ൽ രാ​മ​ൻ​കു​ട്ടി​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​യ്ക്ക് ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ന്നു​വീ​ണ മ​ണ്ണ് സി​പി​എം രാ​ജാ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി വി.​ജെ ബാ​ബു​വി​ന്‍റെ​യും,ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്തു.
Loading...
Loading...