ഇ​ന്ധ​ന വി​ലവ​ർ​ധ​ന: ഹ​ർ​ത്താ​ൽ പൂ​ർ​ണം
Monday, September 10, 2018 10:37 PM IST
തൊ​ടു​പു​ഴ: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യി. സ​ർ​വ മേ​ഖ​ല​ക​ളി​ലും ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ൽ ഹ​ർ​ത്താ​ലി​ന് വി​വി​ധ സം​ഘ​ട​ന​ക​ൾ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഹ​ർ​ത്താ​ൽ ത​ട​സം സൃ​ഷ്ടി​ച്ചി​ല്ല. വ്യാ​പാ​രി​ക​ളും ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​നും ഹ​ർ​ത്താ​ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജ​ന ജീ​വി​തം സ്തം​ഭി​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളും കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഹോ​ട്ട​ലു​ക​ൾ കൂ​ടി അ​ട​ഞ്ഞു കി​ട​ന്ന​തോ​ടെ പ​ട്ട​ണ​ത്തി​ൽ എ​ത്തി​പ്പെ​ട്ട യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ വാ​ഹ​നം ത​ട​ഞ്ഞെ​ങ്കി​ലും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​ല്ല. വി​വാ​ഹം, മ​ര​ണം, ആ​ശു​പ​ത്രി തു​ട​ങ്ങി അ​ടി​യ​ന്തി​ര സ​ർ​വീ​സു​ക​ൾ​ക്കാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ ഓ​ടി. ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ അ​ട​പ്പി​ച്ചു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല വ​ള​രെ കു​റ​വാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല. തൊ​ടു​പു​ഴ​യി​ൽ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.


ഹൈ​റേ​ഞ്ചി​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണം

കു​മ​ളി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെ​തി​രെ​യു​ള്ള യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ന​ട​ത്തി​യ ഹ​ർ​ത്താ​ൽ തേ​ക്ക​ടി, കു​മ​ളി, അ​ണ​ക്ക​ര മേ​ഖ​ല​ക​ളെ നി​ശ്ച​ല​മാ​ക്കി. പ്ര​ള​യ​ത്തി​നു ശേ​ഷം തു​റ​ന്ന തേ​ക്ക​ടി​യി​ൽ സ​ഞ്ചാ​രി​ക​ൾ പൊ​തു​വേ കു​റ​വാ​യി​രു​ന്നു. ഹ​ർ​ത്താ​ൽ ദി​വ​സം ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് സ​ഞ്ചാ​രി​ക​ളു​മാ​യെ​ത്തി​യ​ത്. വ​ണ്ട​ൻ​മേ​ട് ജം​ഗ്ഷ​നി​ൽ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കൊ​ടി​ക​ൾ നാ​ട്ടി വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞു. ഭാ​ര​ത് ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ൽ ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ പ​തി​വു​പോ​ലെ കു​മ​ളി വ​രെ​യു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും ന​ട​ത്തി​യ​പ്പോ​ൾ കെ ​എ​സ്ആ​ർ​ടി​സി​യു​ടെ സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. തേ​ക്ക​ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങും ഹോ​ട്ട​ലു​ക​ളും അ​ട​ഞ്ഞു​കി​ട​ന്നു. ബാ​ങ്കു​ക​ളും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല. വ്യാ​പാ​രി​ക​ളും വാ​ഹ​ന ഉ​ട​മ​ക​ളും ഹ​ർ​ത്താ​ലി​ൽ പ​ങ്കു​ചേ​ർ​ന്നു.​ചു​രു​ക്കം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ ചേ​ർ​ന്നു ന​ട​ത്തി​യ ഹ​ർ​ത്താ​ലി​ൽ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തി​ട്ടി​ല്ല.

ക​ട്ട​പ്പ​ന: പെ​ട്രോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധ​ന​ക്കെ​തി​രെ ഇ​ട​ത് വ​ല​ത് പാ​ർ​ട്ടി​ക​ൾ ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ പൂ​ർ​ണം. സ്വ​കാ​ര്യ, കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഹൈ​റേ​ഞ്ചി​ലെ എ​ല്ലാ ടൗ​ണു​ക​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞ് കി​ട​ന്നു.

ഇ​തോ​ടെ ജ​ന​ങ്ങ​ൾ വെ​ള്ളം പോ​ലും കി​ട്ടാ​തെ വ​ല​ഞ്ഞു. ക​ട്ട​പ്പ​ന ടൗ​ണി​ലെ നി​ര​ത്തു​ക​ളെ​ല്ലാം വി​ജ​ന​മാ​യി​രു​ന്നു. അ​പൂ​ർ​വം ചി​ല സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. സ​ർ​ക്കാ​ർ അ​ർ​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളും സ്കൂ​ളു​ക​ളും പ്ര​വ​ർ​ത്തി​ച്ചി​ല്ല. ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ക​ട്ട​പ്പ​ന​യി​ൽ യു ​ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തു​ക​യും പ്ര​തീ​കാ​ത്മ​ക​മാ​യി പെ​ട്രോ​ൾ പ​ന്പ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്തു.

ഉ​പ്പു​ത​റ: എ​ൽ ഡി ​എ​ഫും യു ​ഡി എ​ഫും ആ​ഹ്വാ​നം ചെ​യ്ത ഹ​ർ​ത്താ​ൽ തോ​ട്ടം മേ​ഖ​ല​യി​ലെ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. ക​ട​ക​ന്പോ​ള​ങ്ങ​ളൊ​ന്നും തു​റ​ന്നി​ല്ല. ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ചി​ല സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഉ​പ്പു​ത​റ, ഏ​ല​പ്പാ​റ, പീ​രു​മേ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തോ​ട്ട​ങ്ങ​ളൊ​ന്നും പ്ര​വ​ർ​ത്തി​ച്ചി​ല്ല. ഹ​ർ​ത്താ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ഉ​പ്പു​ത​റ​യി​ൽ എ​ൽ ഡി ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.

നെ​ടു​ങ്ക​ണ്ടം : ഇ​ന്ധ​ന വി​ല​വ​ർ​ദ്ധ​ന​വി​നെ​തി​രെ യു​ഡി​എ​ഫും, എ​ൽ​ഡി​എ​ഫും ആ​ഹ്വാ​നം ചെ​യ്്ത ഹ​ർ​ത്താ​ൽ നെ​ടു​ങ്ക​ണ്ടം മേ​ഖ​ല​യി​ൽ പൂ​ർ​ണം. ക​ട​ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു കി​ട​ന്നു. കെ ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ, ഓ​ട്ടോ, ടാ​ക്സി​ക​ൾ മു​ത​ലാ​യ​വ നി​ര​ത്തി​ലി​റ​ങ്ങി​യി​ല്ല. ഓ​ഫീ​സു​ക​ളി​ൽ ഹാ​ജ​ർ നി​ല കു​റ​വാ​യി​രു​ന്നു. താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ങ്ങ​ളും അ​ട​ഞ്ഞു കി​ട​ന്നു. നെ​ടു​ങ്ക​ണ്ടം, മു​ണ്ടി​യെ​രു​മ, തൂ​ക്കു​പാ​ലം, കൂ​ട്ടാ​ർ, ക​ന്പം​മെ​ട്ട് പാ​ന്പാ​ടും​പാ​റ, പാ​റ​ത്തോ​ട്, ഉ​ടു​ന്പ​ൻ​ചോ​ല, ചെ​മ്മ​ണ്ണാ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി. പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യും തു​റ​ന്നി​രു​ന്ന ഏ​താ​നും ക​ട​ക​ൾ അ​ട​പ്പി​ക്കു​ക​യും ചെ​യ്തു. പൊ​തു​വേ ഹ​ർ​ത്താ​ൽ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.