തേ​ക്ക​ടി വ​ന​ത്തി​ൽ പു​തി​യ ഇ​നം തു​ന്പി​ക​ളെ ക​ണ്ടെ​ത്തി
Monday, September 10, 2018 10:38 PM IST
കു​മ​ളി: പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ൽ എ​ട്ട് ഇ​നം പു​തി​യ തു​ന്പി​ക​ളെ സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി. ആ​കെ 88 ഇ​നം തു​ന്പി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഈ ​ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​രി​ചി​ത​മ​ല്ലാ​ത്ത മൂ​ന്ന് ഇ​ന​ങ്ങ​ളേ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യെ​പ​റ്റി വി​ശ​ദ​മാ​യ പ​ഠ​നം ആ​വ​ശ്യ​മാ​ണെ​ന്ന് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ​ഗ്ധ​ർ പ​റ​ഞ്ഞു. അ​രു​വി​യോ​ട, മൂ​ഴി​ക്ക​ൽ, കു​മ​രി​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ എ​ട്ട് ഇ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. തേ​ക്ക​ടി ക്യാ​ന്പി​ൽ മാ​ത്രം 37 ഇ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി. പെ​രി​യാ​ർ ടൈ​ഗ​ർ ഫൗ​ണ്ടേ​ഷ​ന്േ‍​റ​യും ഇ​ൻ​ഡ്യ​ൻ ഡ്രാ​ഗ​ണ്‍ ഫ്ളൈ ​സൊ​സൈ​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് തു​ന്പി സ​ർ​വേ ന​ട​ത്തി​യ​ത്.