റി​ട്ട​യേ​ഡ് റെ​യി​ൽ​വേ ട്രാ​ക്മാ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Tuesday, September 11, 2018 12:01 AM IST
ത​ല​യോ​ല​പ്പ​റ​ന്പ്: റി​ട്ട​യേ​ഡ് റെ​യി​ൽ​വേ ട്രാ​ക്മാ​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു.​ ഇ​റു​ന്പ​യം ആ​ന​വേ​ലി​ൽ (പാ​ഴൂ​ക്കാ​ലാ​യി​ൽ) മ​ണി (68) ആ​ണ് മ​രി​ച്ച​ത്.​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് പൊ​തി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. കേ​ൾ​വി​ക്കു​റ​വു​ള്ള ഇ​യാ​ൾ പാ​ള​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി​വീ​ട്ടി​ലേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യി​ൽ ട്രെ​യി​ൻ ത​ട്ടു​ക​യാ​യി​രു​ന്നു. ട്രാ​ക്കി​ന് സ​മീ​പം വീ​ണുകി​ട​ന്ന മൃ​ത​ദേ​ഹം നാ​ട്ടു​കാ​രാ​ണ് ആ​ദ്യം ക​ണ്ടെ​ത്.​ ത​ല​യോ​ല​പ്പ​റ​ന്പ് പോലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.​ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ൽ.​ ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: ഷീ​ബ, ഷി​ബി (സൗ​ദി), ഷി​ജി​ത്ത് മ​ണി. മ​രു​മ​ക്ക​ൾ: സു​രേ​ഷ് കു​മാ​ർ, ര​ജി​ത (ന​ഴ്സ്, മ​ല​പ്പു​റം).
Loading...
Loading...