വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി നെ​​ടും​​കു​​ന്നം സെ​​ക്ഷ​​ൻ ഓ​​ഫീ​​സ് ഉ​​പ​​രോ​​ധം
Wednesday, September 12, 2018 11:24 PM IST
നെ​​ടും​​കു​​ന്നം: വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി​​യു​​ടെ അ​​നാ​​സ്ഥ​​യും കെ​​ടു​​കാ​​ര്യ​​സ്ഥ​​ത​​യും അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളും കു​​ടും​​ബ​​ശ്രീ സി​​ഡി​​എ​​സ് അം​​ഗ​​ങ്ങ​​ളും ചേ​​ർ​​ന്ന് വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി നെ​​ടും​​കു​​ന്നം സെ​​ക്ഷ​​ൻ ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ച്ചു.
പ​​ഞ്ചാ​​യ​​ത്തി​​ലെ ജ​​ല​​ക്ഷാ​​മം പ​​രി​​ഹ​​രി​​ക്കു​​ക, പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ക, ത​​ക​​ർ​​ന്ന പൈ​​പ്പു​​ക​​ളി​​ൽ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തു​​ക തു​​ട​​ങ്ങി വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​യി​​രു​​ന്നു ധ​​ർ​​ണ.
വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ഷൈ​​ല​​ജ കു​​മാ​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന​​യോ​​ഗം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് ദേ​​വ​​സ്യ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
വി​​ക​​സ​​ന​​കാ​​ര്യ ചെ​​യ​​ർ​​മാ​​ൻ ര​​വി സോ​​മ​​ൻ, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ എ​​ത്സ​​മ്മ പീ​​റ്റ​​ർ, ഫി​​ലോ​​മി​​ന ജെ​​യിം​​സ്, ബീ​​നാ നൗ​​ഷാ​​ദ്, രാ​​ജ​​മ്മ ര​​വീ​​ന്ദ്ര​​ൻ, സി​​ഡി​​എ​​എ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ രാ​​ജ​​മ്മ മോ​​ഹ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.