മാ​​ട​​പ്പ​​ള്ളി പി​എ​ച്ച്സി തു​​റ​​ന്നു കൊ​​ടു​​ക്ക​​ണ​മെ​ന്ന്
Wednesday, September 12, 2018 11:24 PM IST
മാ​​ട​​പ്പ​​ള്ളി: പ​​ഞ്ചാ​​യ​​ത്തി​​ലെ പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ​കേ​​ന്ദ്രം ആ​​ർ​​ദ്രം പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി കു​​ടും​ബാ​രോ​​ഗ്യ​ കേ​​ന്ദ്ര​മാ​​യി ഉ​​യ​​ർ​​ത്തി​യി​ട്ടും ​ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു മാ​സ​ങ്ങ​ളാ​യ പു​​തി​​യ കെ​​ട്ടി​​ടം ഇ​​തു​​വ​​രേ​യും പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു തു​​റ​​ന്നു ന​​ൽ​​കാ​​ത്ത​​തു പ്ര​​തി​​ഷേ​​ധാ​​ർ​​ഹ​​മാ​​ണെ​ന്ന് ഐ​​എ​​ൻ​റ്റി​യു​സി മാ​​ട​​പ്പ​​ള്ളി മ​​ണ്ഡ​​ലം ക​​മ്മ​​റ്റി. നാ​​ളി​​തു​​വ​​രെ വൈ​​ദ്യു​​തി ക​​ണ​​ക്ഷ​​ൻ പോ​​ലും എ​​ടു​​ക്കാ​​ത്ത​​തു കു​​റ്റ​​ക​​ര​​മാ​​യ അ​​നാ​​സ്ഥ​​യാ​​ണെ​​ന്നും യോ​​ഗം ആ​​രോ​​പി​​ച്ചു. നി​​ല​​വി​​ൽ പ​​ഴ​​യ കെ​​ട്ടി​​ട​​ത്തി​​ലാ​​ണ് രോ​​ഗി​​ക​​ളെ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത്. അ​​വി​​ടെ​യെ​ത്തു​​ന്ന രോ​​ഗി​​ക​​ൾ​​ക്കു വി​​ശ്ര​​മി​​ക്കാ​​ൻ​പോ​​ലു​മു​ള്ള സ്ഥ​​ലം ഇ​​ല്ലാ​​ത്ത​​പ്പോ​​ഴാ​​ണ് പു​​തി​​യ കെ​​ട്ടി​​ടം തു​​റ​​ന്നു ന​​ൽ​​കാ​​ത്ത​തെ​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി. ഇ​​തി​​നെ​​തി​​രേ പ്ര​​തി​​ഷേ​​ധ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു യോ​​ഗം രൂ​​പം ന​​ൽ​​കി.
മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി എ​​ത്ത​​യ്ക്കാ​​ട​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ച യോ​​ഗം ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ജോ​​മോ​​ൻ മാ​​ത്യു കു​​ള​​ങ്ങ​​ര ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. റ്റി.​​എം. ജോ​​ർ​​ജ്, ബാ​​ബു കു​​ട്ട​​ൻ​​ചി​​റ, ജി.​​വി.​ ദാ​​സ്, സ​​ജി കൊ​​ഴു​​പ്പ​​ക്ക​​ളം, പ്ര​​സാ​​ദ് പേ​​ര​​ത്തും​​മൂ​​ട്ടി​​ൽ, ബി​​ബി​​ൻ ക​​ട​​ന്തോ​​ട്, ബി​​ൻ​​സി ജ​​യ്മോ​​ൻ, ജ​​യ​​ശ്രീ പ്ര​​ഹ്ളാ​​ദ​​ൻ, മ​​നോ​​ജ് പ​​രു​​വം മു​​ട്ടി​​ൽ, ജോ​​യി എ​​ട​​ക്ക​​രി, എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു