കോള​ജ് വ​ള​പ്പി​ൽ ചോ​ളം വി​ള​ഞ്ഞു
Thursday, September 13, 2018 1:25 AM IST
കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഭാ​ര​ത​മാ​താ കോ​ള​ജി​ൽ അ​ര​യേ​ക്ക​റി​ല​ധി​കം വ​രു​ന്ന സ്ഥ​ല​ത്തെ ചോ​ളം കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ആ​ഘോ​ഷ​മാ​യി. ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യ​ത്തി​ന്‍റെ​യും സി​നി​മാ താ​ര​ങ്ങ​ളാ​യ സ​ണ്ണി വെ​യ്ൻ ജേ​ക്ക​ബ് ഗ്രി​ഗ​റി എ​ന്നി​വ​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​ള​വെ​ടു​പ്പ്. വി​ള​വെ​ടു​ത്ത ചോ​ളം ഉ​പ്പു ചേ​ർ​ത്തു വേ​വി​ച്ചു വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​തി​ഥി​ക​ൾ​ക്കും വി​ള​ന്പി. ബാ​ക്കി വ​ന്ന ചോ​ളം എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ വ്യാ​പാ​രി​ക്കു വി​റ്റു.

വി​ള​വെ​ടു​പ്പ് ആ​ഘോ​ങ്ങ​ൾ​ക്ക് നി​റം പ​ക​രാ​ൻ കോ​ള​ജി​ലെ മ്യൂ​സി​ക് ബാ​ൻ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും ഒ​രു​ക്കി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കോ​ള​ജി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ബി​ഫോ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ളം കൃ​ഷി. പ​ഠ​ന​ത്തി​നു ശേ​ഷം ല​ഭി​ക്കു​ന്ന ഇ​ട​വേ​ള​ക​ളി​ലാ​ണു കൃ​ഷി​ക്കു സ​മ​യം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ജൂ​ണ്‍ 17നാ​യി​രു​ന്നു വി​ത്തി​റ​ക്ക​ൽ.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​വും നെ​ൽ​കൃ​ഷി​യാ​ണു ചെ​യ്ത​ത്. ഇ​ത്ത​വ​ണ ചോ​ളം കൃ​ഷി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. കൃ​ഷി​വ​കു​പ്പി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​യി​രു​ന്നു കൃ​ഷി. മൂ​ന്നു മാ​സ​ത്തി​നു മു​ന്പേ വി​ള​വെ​ടു​ത്തു. പാ​ട​ത്തും പ​റ​ന്പി​ലും മാ​ത്ര​മ​ല്ല കോ​ള​ജ് അ​ങ്ക​ണ​ത്തി​ലും കൃ​ഷി​യി​ൽ നൂ​റു​മേ​നി കൊ​യ്യാ​മെ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ തെ​ളി​യി​ച്ചു.

ബി​ഷ​പ് മാ​ർ തോ​മ​സ് ച​ക്യ​ത്ത് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജേ​ക്ക​ബ് ജി. ​പാ​ല​ക്കാ​പ്പി​ള​ളി, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​നി പാ​ലാ​ട്ടി, അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ബി​ന്‍റോ കി​ലു​ക്ക​ൻ, ഡോ. ​എം.​സി. ദി​ലീ​പ് കു​മാ​ർ, തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​ടി. ഓ​മ​ന, അ​ധ്യാ​പ​ക​രാ​യ ഡോ. ​ഷീ​ന രാ​ജ​ൻ, ടോ​ണി എം. ​ടോം എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Loading...
Loading...