കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷം: കോ​ല​ഞ്ചേ​രി കോ​ള​ജ് അ​ട​ച്ചു
Thursday, September 13, 2018 1:33 AM IST
കോ​ല​ഞ്ചേ​രി: കെ​എ​സ്‌​യു-​എ​സ്എ​ഫ്ഐ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചു. കോ​ള​ജ് യൂ​ണി​യ​ൻ തെ​രെ​ഞ്ഞെ​ടു​പ്പ് ത​ലേ​ദി​വ​സം മു​ത​ൽ​ആ​രം​ഭി​ച്ച വി​ദ്യാ​ർ​ഥി സം​ഘ​ർ​ഷം ഇ​ന്നലെ അ​ക്ര​മ​ത്തി​ലേ​ക്കു തിരിയുക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേദി​വ​സം ചു​വ​രെ​ഴു​താ​ൻ​നി​ന്ന കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രെ എ​സ്എ​ഫ്ഐ​ പ്രവർത്തകരും കോ​ള​ജിനു പു​റ​ത്തു​നി​ന്നു​ള്ള ആ​ളു​ക​ളും ചേ​ർ​ന്ന് ആ​ക്ര​മി​ച്ചി​രു​ന്നു.
കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ ജി​ബി​ൻ, ന​വീ​ൻ എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ കോ​ല​ഞ്ചേ​രി എം​ഒ​എ​സ്‌​സി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചൊ​വാ​ഴ്ച്ച ന​ട​ന്ന യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​എ​സ്‌​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി എ​തി​രി​ല്ലാ​തെ വി​ജ​യി​ച്ച​താ​ണ് ഇ​ന്നലത്തെ പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെന്നു പ​റ​യുന്നു. ആ​ക്ര​മ​ത്തി​ൽ ഇ​രുവി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ക്കേ​റ്റു.
കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ സു​ലൈ​മാ​ൻ, സ​ഫ​ർ, എ​ൽ​ദോ​സ്, ബേ​സി​ൽ എ​ന്നി​വ​ർ​ക്കും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ അ​ഖി​ൽ പൗ​ലോ​സ്, അ​ന​ന്തു കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ​ക്കു​മാ​ണ് ഇ​ന്ന​ലെ പ​രി​ക്കേ​റ്റ​ത്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പെ​രു​ന്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ല​ഞ്ചേ​രി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സ് ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ല​ഞ്ചേ​രി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി​യും ന​ട​ന്നു. റാ​ലി​ക്കി​ട​യി​ൽ സി​പി​എ​മ്മി​ന്‍റെ കൊ​ടി​മ​ര​ങ്ങ​ളും ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും പ്ര​വ​ർ​ത്ത​ക​ർ ത​ക​ർ​ത്തി​രു​ന്നു. സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.
Loading...
Loading...