മ​ക​ളു​ടെ വി​വാ​ഹം ല​ളി​ത​മാ​ക്കി​ മി​ച്ചംവച്ച തു​ക മേ​യ​ർ വീടു നിർമിക്കാൻ നൽകും
Thursday, September 13, 2018 1:33 AM IST
കൊ​ച്ചി: മ​ക​ളു​ടെ വി​വാ​ഹം ല​ളി​ത​മാ​യി ന​ട​ത്തി മി​ച്ചംവ​ച്ച തു​ക ഭ​വ​നപു​ന​രു​ദ്ധാ​ര​ണ​ത്തി​നു സം​ഭാ​വ​ന ചെ​യ്യു​മെ​ന്നു കൊ​ച്ചി മേ​യ​ർ സൗ​മി​നി ജെ​യി​ൻ. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ത​ക​ർ​ന്ന 1000 വീ​ടു​ക​ൾ കെ​പി​സി​സി പു​ന​ർ​നി​ർ​മി​ച്ചു ന​ൽ​കുമെ​ന്ന പ്ര​ഖ്യാപ​ന​ത്തി​നു പി​ന്തു​ണയേകിയാണു മേ​യ​ർ തു​ക സം​ഭാ​വ​ന ചെ​യ്യു​ന്ന​ത്.
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 22 നാ​യി​രു​ന്ന മേ​യ​റു​ടെ മ​ക​ൾ പ​ദ്മി​നി​യു​ടെ​യും അ​ഖി​ലി​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​വാ​ഹച്ച​ട​ങ്ങ് ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​യി ചു​രു​ക്കി.
ഇ​ങ്ങ​നെ മി​ച്ചംവ​ച്ച തു​ക​യാ​ണു പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്യു​ന്ന​തെ​ന്നു മേ​യ​ർ അ​റി​യി​ച്ചു.