എ​ലി​പ്പ​നി: 11 പേ​ർ ചി​കി​ത്സ തേ​ടി
Thursday, September 13, 2018 1:33 AM IST
കൊ​ച്ചി: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 11 പേ​ർ എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി വി​വ​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി. ക​ള​മ​ശേ​രി, കു​ന്ന​ത്തു​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു​പേ​ർ വീ​ത​വും കു​ന്നു​ക​ര, ഏ​ലൂ​ർ, ആ​ലു​വ, ക​രു​മാ​ലൂ​ർ, നെ​ടു​ന്പാ​ശേ​രി, പെ​രു​ന്പാ​വൂ​ർ, വ​രാ​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ഓ​രോ​രു​ത്ത​രു​മാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ചെ​ങ്ങ​മ​നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ച്ച് വ​ണ്‍ എ​ൻ വ​ണ്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ചി​റ്റൂ​ർ , കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ടു പേ​രും ചി​കി​ത്സ തേ​ടി.
ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് 10 പേ​ർ ചി​കി​ത്സ തേ​ടി. ക​ള​മ​ശേ​രി(2 പേ​ർ), പൊ​ന്നാ​രി​മം​ഗ​ലം, സെ​മി​ത്തേ​രി​മു​ക്ക്, ബി​നാ​നി​പു​രം, എ​ള​മ​ക്ക​ര, പു​തു​വൈ​പ്പ്, തൃ​ക്കാ​ക്ക​ര, എ​ട​വ​ന​ക്കാ​ട്, മ​ട്ടാ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ചി​കി​ത്സ തേ​ടി​യ​ത്.
ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ട് ഏ​ഴു പേ​രും ചി​കി​ത്സ തേ​ടി. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഒ​പി / കി​ട​ത്തി ചി​കി​ത്സ വി​ഭാ​ഗ​ങ്ങ​ളി​ൽ പ​നി ബാ​ധി​ച്ച്  771 പേ​ർ ചി​കി​ത്സ തേ​ടി. 27 പേ​ർ അ​ഡ്മി​റ്റാ​യി. വ​യ​റി​ള​ക്ക​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് 150 പേ​രും ചി​കി​ത്സ തേ​ടി.