അ​ടി​യ​ന്ത​ര സ​ഹാ​യം: അ​ർ​ഹ​രെ വി​ട്ടു​പോ​യാ​ൽ പ​രാ​തി​പ്പെ​ടാം
Thursday, September 13, 2018 1:33 AM IST
കൊ​ച്ചി: പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര​ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച​തി​ൽ അ​ർ​ഹ​രെ വി​ട്ടു​പോ​യി​ട്ടു​ണ്ടെ​ങ്കി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ലോ ജി​ല്ലാ ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ന​ൽ​കി​യി​ട്ടു​ള്ള ലി​ങ്കി​ലോ പ​രാ​തി​പ്പെ​ടാം. പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​ക്ക് കൈ​മാ​റും. ഉ​ട​ന​ടി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള നി​ർ​ദേശം ന​ൽ​കി.
അ​ടി​യ​ന്ത​ര​ധ​ന​സ​ഹാ​യം ന​ൽ​കി​യ​തി​ന്‍റെ വി​ശ​ദ​വി​വ​രം എ​റ​ണാ​കു​ളം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ ernakulam.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ധ​ന​സ​ഹാ​യ​വി​ത​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ താ​ലൂ​ക്ക് ത​ല​ത്തി​ലും വി​ല്ലേ​ജ് ത​ല​ത്തി​ലും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ലും വേ​ർ​തി​രി​ച്ച് ന​ൽ​കി​യി​ട്ടു​ണ്ട്. താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക​മാ​യും ജി​ല്ലാ​ടി​സ്ഥാ​ന​ത്തി​ൽ മൊ​ത്ത​മാ​യും ന​ട​ത്തി​യ വി​ത​ര​ണ വി​വ​ര​വും ല​ഭ്യ​മാ​ണ്. അ​ർ​ഹ​രാ​യ​വ​രു​ടെ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​ന്പ​ർ, റേ​ഷ​ൻ​ കാ​ർ​ഡ് ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​രം തു​ട​ങ്ങി​യ​വ താ​ലൂ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ന​ർ​ഹ​ർ ഉ​ൾ​പ്പെ​ടു​ക​യോ അ​ർ​ഹ​ർ വി​ട്ടു​പോ​വു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കും.