ആ​ശ്രി​ത​ർ​ക്ക് ധ​ന​സ​ഹാ​യം: ജി​ല്ല​യി​ൽ 1.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Thursday, September 13, 2018 1:33 AM IST
കൊ​ച്ചി: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ മ​ര​ണമടഞ്ഞവ​രും ധ​ന​സ​ഹാ​യ​ത്തി​ന് അ​ർ​ഹ​ത​യു​ള്ള​വ​രു​മാ​യ വ്യ​ക്തി​ക​ളു​ടെ ആ​ശ്രി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ജി​ല്ല​യി​ൽ 1.12 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീറുള്ള അ​റി​യി​ച്ചു.
ഓ​രോ വ്യ​ക്തി​യു​ടേ​യും ആ​ശ്രി​ത​ർ​ക്ക് നാ​ലു ല​ക്ഷം​ രൂ​പ വീ​തം പ്ര​കൃ​തി​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക ശീ​ർ​ഷ​ക​ത്തി​ൽ​നി​ന്നും ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്ക് കൈ​മാ​റി. പ​റ​വൂ​ർ താ​ലൂ​ക്കി​ൽ 13 കു​ടും​ബ​ങ്ങ​ൾ​ക്ക് 52 ല​ക്ഷം രൂ​പ​യും ക​ണ​യ​ന്നൂ​രിൽ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്ക് 12 ല​ക്ഷ​വും മൂ​വാ​റ്റു​പു​ഴയിൽ എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്ക് 32 ല​ക്ഷ​വും ആ​ലു​വയിൽ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്ക് 12 ല​ക്ഷ​വും കോ​ത​മം​ഗ​ലത്ത് ഒ​രു കു​ടും​ബ​ത്തി​ന് നാ​ലു ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​നി​ന്നോ താ​ലൂ​ക്കി​ൽ​നി​ന്നോ ധ​ന​സ​ഹാ​യം കൈ​പ്പ​റ്റി​യ​വ​ർ​ക്ക് ആ ​തു​ക കു​റ​ച്ച് ധ​ന​സ​ഹാ​യം ന​ൽ​കും.
ഈ ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷം മു​ത​ലു​ള്ള പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളാ​ണ് വി​ല​യി​രു​ത്തി​യ​ത്.