ഒ​ഡീ​ഷ സ്വ​ദേ​ശി​യുടെ കൊലപാതകം: ബം​ഗാളിക്കു ജീ​വ​പ​ര്യ​ന്തം
Thursday, September 13, 2018 1:33 AM IST
നെ​ടു​മ്പാ​ശേ​രി: ഒ​ഡീ​ഷ സ്വ​ദേ​ശി​യെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.
ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ അ​ശോ​ക് പ​ത്ര (34)യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ​ശ്ചി​മ​ബം​ഗാ​ൾ മൂ​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ബേ​ണു​ദാ​സി (35) നെ​യാ​ണു പ​റ​വൂ​ർ അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി എ​ൻ.​വി. രാ​ജു ക​ഠി​ന​ത​ട​വി​നും പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷ വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​പ്രി​ൽ 16 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി നെ​ടു​മ്പാ​ശേ​രി സി​യാ​ൽ ഗോ​ൾ​ഫ് ക്ല​ബി​ൽ താ​ത്കാ​ലി​ക ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട അ​ശോ​ക് പ​ത്ര​യാ​ണ് പ്ര​തി​യെ ജോ​ലി​ക്കാ​യി കൊ​ണ്ടു​വ​ന്ന​ത്. ശ​ന്പ​ള​ക്കു​ടി​ശി​ക ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ൽ ന​ട​ന്ന ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. അ​ശോ​ക് പ​ത്ര വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന നെ​ടു​മ്പാ​ശേ​രി ഭാ​ഗ​ത്തു​ള്ള വീ​ട്ടി​ലെ​ത്തി​യ പ്ര​തി ത​ല​യ്ക്കു പി​ന്നി​ൽ ഇ​രു​മ്പു​വ​ടി കൊ​ണ്ട​ടി​ച്ചാ​ണു കൊ​ല ന​ട​ത്തി​യ​ത്.
സ​ഹ​തൊ​ഴി​ലാ​ളി​ക​ൾ സം​ഭ​വ​ത്തി​നു സാ​ക്ഷി​ക​ളാ​യി​രു​ന്നു. നെ​ടു​മ്പാ​ശേ​രി സി​ഐ പി.​എം. ബൈ​ജു​വാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്.
Loading...
Loading...