ടൗ​ൺ റിം​ഗ് റോ​ഡ് ടാ​റിം​ഗ് മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ലു​ട​ൻ
Friday, October 5, 2018 11:26 PM IST
പാ​ലാ: ടൗ​ണ്‍ റിം​ഗ്റോ​ഡി​ന്‍റെ ആ​ദ്യ​ഭാ​ഗ​ത്തെ ടാ​റിം​ഗ് മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞാ​ലു​ട​ൻ ന​ട​ത്തും. ക​ത്തീ​ഡ്ര​ൽ​പ​ള്ളി മു​ത​ൽ മു​ത്തോ​ലി വ​രെ​യു​ള്ള ഒ​രു കി​ലോ​മീ​റ്റ​ർ ഭാ​ഗ​മാ​ണ് ഉ​ട​ൻ ടാ​ർ ചെ​യ്യു​ന്ന​ത്. ഇ​വി​ടെ മെ​റ്റ​ൽ നി​ര​ത്തി​ക്ക​ഴി​ഞ്ഞു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ആ​രം​ഭി​ക്കാ​ൻ ഇ​നി അ​ധി​ക നാ​ളു​ക​ളി​ല്ലെ​ന്ന​തി​നാ​ൽ ആ​ദ്യ​ഭാ​ഗ​മെ​ങ്കി​ലും ഗ​താ​ഗ​ത​ത്തി​നു അ​നു​യോ​ജ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. തു​ട​ർ​ന്നു​ള്ള1.300 കി​ലോ​മീ​റ്റ​റി​ലെ ജോ​ലി​ക​ളും ധൃ​ത​ഗ​തി​യി​ൽ ന​ട​ത്തി​വ​രു​ക​യാ​ണ്. എ​ട്ടു മാ​സ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ ജോ​ലി​യും പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ടൗ​ണ്‍ റിം​ഗ്റോ​ഡ് ശ്യം​ഖ​ല​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് ക​ട​പ്പാ​ട്ടൂ​ർ-​പ​ന്ത്ര​ണ്ടാം​മൈ​ൽ റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ക​ട​പ്പാ​ട്ടൂ​ർ ഇ​ട​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാൻ ക​ഴി​യു​ന്ന​താ​ണ് പ​ദ്ധ​തി.

2.320 കി​ലോ​മീ​റ്റ​റാ​ണ് ക​ട​പ്പാ​ട്ടൂ​ർ-​പ​ന്ത്ര​ണ്ടാം​മൈ​ൽ ടൗ​ണ്‍ റിം​ഗ് റോ​ഡ്. റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​വും മ​ണ്ണി​ട്ട് ഉ​യ​ർ​ത്തു​ന്ന​തും ഉ​ൾ​പ്പ​ടെ​യു​ള്ള ജോ​ലി​ക​ളു​മാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന​ത്.

ഏ​റ്റു​മാ​നൂ​ർ-​പാ​ലാ സം​സ്ഥാ​ന​പാ​ത​യി​ൽ ക​ട​പ്പാ​ട്ടൂ​രി​ൽ നി​ന്ന് മീ​ന​ച്ചി​ലാ​ർ ക​ട​ന്ന് പൊ​ൻ​കു​ന്നം റോ​ഡി​ലെ പ​ന്ത്ര​ണ്ടാം​മൈ​ലി​ലേ​ക്കു​ള്ള​താ​ണ് റിം​ഗ് റോ​ഡി​ന്‍റെ പ്ര​ഥ​മ​ഘ​ട്ടം. പ​ന്ത്ര​ണ്ടാം​മൈ​ൽ വ​രെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ മ​ണ്ഡ​ല​കാ​ല​ത്ത് ക​ട​പ്പാ​ട്ടൂ​രി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ പൊ​ൻ​കു​ന്നം റോ​ഡി​ൽ എ​ത്താം. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ത്ര​മ​ല്ല കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കും ടൗ​ണി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്കി​ൽ​പ്പെ​ടാ​തെ പൊ​ൻ​കു​ന്നം ഭാ​ഗ​ത്തേ​ക്ക് പോ​കാം.
Loading...