ച​​ങ്ങ​​നാ​​ശേ​​രി​​​​ള്ളി ന​​വ​​മ​​ശ​​താ​​ബ്‌ദി: ച​​രി​​ത്ര സി​​ന്പോ​​സി​​യം ഇ​​ന്ന്
Saturday, October 6, 2018 12:22 AM IST
ച​​ങ്ങ​​നാ​​ശേ​​രി: സെ​​ന്‍റ് മേ​​രീ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ പ​​ള്ളി​​യു​​ടെ ന​​വ​​മ​​ശ​​താ​​ബ്ദി​​യു​​ടെ ഭാ​​ഗ​​മാ​​യി ഇ​​ന്ന് രാ​​വി​​ലെ പ​​ത്തി​​ന് പാ​​രി​​ഷ്ഹാ​​ളി​​ൽ ച​​രി​​ത്ര സി​​ന്പോ​​സി​​യം ന​​ട​​ക്കും. വി​​കാ​​രി ഫാ. ​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
മു​​ൻ സം​​സ്ഥാ​​ന ചീ​​ഫ് സെ​​ക്ര​​ട്ട​​റി ഡോ.​​ഡി. ബാ​​ബു​​പോ​​ൾ, ജ​​ർ​​മ​​നി​​യി​​ലെ ട്യൂ​​ബി​​ൻ​​ഗ​​ൻ യൂ​​ണി​​വേ​​ഴ്സി​​റ്റി ഗു​​ണ്ട​​ർ​​ട്ട് ചെ​​യ​​ർ ഡോ.​​സ്ക​​റി​​യ സ​​ക്ക​​റി​​യ, റ​​വ.​​ഡോ.​​ജോ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. റ​​വ.​​ഡോ. ഫി​​ലി​​പ്പ് നെ​​ൽ​​പ്പു​​ര​​പ്പ​​റ​​ന്പി​​ൽ മോ​​ഡ​​റേ​​റ്റ​​റാ​​യി​​രി​​ക്കും.
12-ാം നൂ​​റ്റാ​​ണ്ടി​​ൽ തെ​​ക്കും​​കൂ​​ർ രാ​​ജാ​​ക്ക​​ന്മാ​​ർ അ​​നു​​വ​​ദി​​ച്ചു​​കൊ​​ടു​​ത്ത സ്ഥ​​ല​​ത്ത് പ​​ണി​​ത പ​​ള്ളി​​യാ​​ണ് 900 വ​​ർ​​ഷ ജൂ​​ബി​​ലി നി​​റ​​വി​​ലെ​​ത്തി നി​​ല്ക്കു​​ന്ന​​ത്. 1117 ൽ ​​സ്ഥാ​​പി​​ച്ച​​തു മു​​ത​​ൽ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും മ​​ധ്യ​​തി​​രു​​വി​​താം​​കൂ​​റി​​ലും ജ​​ന​​ജീ​​വി​​ത​​ത്തി​​ന്‍റെ സ​​മ​​സ്ത മേ​​ഖ​​ല​​ക​​ളി​​ലും പു​​രോ​​ഗ​​മ​​ന​​ത്തി​​ന്‍റെ മാ​​യാ​​ത്ത മു​​ദ്ര​​ക​​ൾ പ​​തി​​പ്പി​​ച്ച ദേ​​വാ​​ല​​യ​​മാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി പ​​ള്ളി.
ച​​ങ്ങ​​നാ​​ശേ​​രി പ​​ള്ളി​​യു​​ടെ ഒ​​ൻ​​പ​​തു​​നൂ​​റ്റാ​​ണ്ടു​​കാ​​ല​​ത്തെ ച​​രി​​ത്രം ഈ ​​നാ​​ടി​​ന്‍റെ ച​​രി​​ത്ര​​വും​​കൂ​​ടി​​യാ​​ണ്.
സ​​മു​​ദാ​​യ സൗ​​ഹാ​​ർ​​ദ​​ത്തി​​ന്‍റെ​​യും സാ​​ന്പ​​ത്തി​​ക, സാം​​സ്കാ​​രി​​ക രാ​​ഷ്ട്രീ​​യ​​രം​​ഗ​​ങ്ങ​​ളി​​ൽ സ​​ഹോ​​ദ​​ര സ​​മൂ​​ഹ​​ങ്ങ​​ളു​​മാ​​യി കൈ​​കോ​​ർ​​ത്തും പൊ​​തു​​ന​​ന്മ​​യെ മു​​ൻ​​നി​​ർ​​ത്തി ന​​ട​​ത്തി​​യി​​ട്ടു​​ള്ള മു​​ന്നേ​​റ്റ​​ങ്ങ​​ളു​​ടെ​​യും അ​​ഭി​​ജാ​​ത​​മാ​​യ ഒ​​രു ക​​ഥ​​യാ​​ണ് ഈ ​​പ​​ള്ളി​​യെ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഇ​​വി​​ടെ വ​​ള​​ർ​​ന്നു​​വ​​ന്നി​​ട്ടു​​ള്ള സ​​മൂ​​ഹ​​ത്തി​​ന്‍റെ ക​​ഥ.