മാ​​തൃ​​കാ ജം​​ഗ്ഷ​​നാ​​യ തെ​​ങ്ങ​​ണാ​​യി​​ൽ സു​​ര​​ക്ഷാക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ താ​​ളം​​തെ​​റ്റു​​ന്നു
Saturday, October 6, 2018 12:22 AM IST
തെ​​ങ്ങ​​ണ: മാ​​തൃ​​കാ​​ജം​​ഗ്ഷ​​നാ​​യ തെ​​ങ്ങ​​ണാ​​യി​​ൽ സു​​ര​​ക്ഷാ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ താ​​ളം​​തെ​​റ്റു​​ന്നു. യാ​​ത്ര​​ക്കാ​​ർ​​ക്കും വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും സു​​ര​​ക്ഷ ഒ​​രു​​ക്കേ​​ണ്ട അ​​ധി​​കാ​​രി​​ക​​ൾ നി​​സം​​ഗ​​ത​​യി​​ലെ​​ന്ന് ആ​​ക്ഷേ​​പം.
ദീ​​ർ​​ഘ​​കാ​​ല​​ത്തെ ജ​​ന​​കീ​​യ ആ​​വ​​ശ്യ​​ത്തെ തു​​ട​​ർ​​ന്ന് പോ​​ലീ​​സ് ഈ ​​ജം​​ഗ്ഷ​​നി​​ൽ കാ​​മ​​റ സ്ഥാ​​പി​​ച്ചെ​​ങ്കി​​ലും വാ​​ഹ​​ന​​മോ​​ടി​​ക്കു​​ന്ന​​വ​​രും പോ​​ലീ​​സും ഇ​​ക്കാ​​ര്യം ഗൗ​​നി​​ക്കാ​​റി​​ല്ല.
ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ർ, പെ​​രു​​ന്തു​​രു​​ത്തി-​​മ​​ണ​​ർ​​കാ​​ട് ബൈ​​പാ​​സു​​ക​​ൾ സം​​ഗ​​മി​​ക്കു​​ന്ന പ്ര​​ധാ​​ന ജം​​ഗ്ഷ​​നാ​​ണി​​ത്. ജം​​ഗ്ഷ​​നി​​ൽ റോ​​ഡ് ത​​ക​​ർ​​ന്ന് ചെ​​ളി​​ക്കു​​ള​​മാ​​യ​​ത് ഏ​​റെ അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്ക് കാ​​ര​​ണ​​മാ​​ണ്.
ഹൈ​​മാ​​സ്റ്റ് വി​​ള​​ക്ക് അ​​ണ​​ഞ്ഞ​​ത് രാ​​ത്രി​​കാ​​ല​​ത്ത് അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കി​​ട​​യാ​​ക്കു​​ന്നു​​ണ്ട്. ഹൈ​​മാ​​സ്റ്റ് വി​​ള​​ക്കി​​നു ചു​​റ്റു​​മു​​ള്ള റൗ​​ണ്ടാ​​ന​​യി​​ലും ഡി​​വൈ​​ഡ​​റി​​ലും ച​​ര​​മ​​ബോ​​ർ​​ഡു​​ക​​ളും ഇ​​ത​​ര ഫ്ള​​ക്സു​​ക​​ളും സ്ഥാ​​പി​​ക്കു​​ന്ന​​ത് വാ​​ഹ​​ന​​ങ്ങ​​ൾ ഓ​​ടി​​ക്കു​​ന്ന​​വ​​രു​​ടെ ശ്ര​​ദ്ധ​​തി​​രി​​യാ​​ൻ കാ​​ര​​ണ​​മാ​​ണ്. മാം​​സ, മ​​ത്സ്യ വി​​ല്പ​​ന ശാ​​ല​​ക​​ൾ​​ക്കു​​മു​​ന്പി​​ലെ അ​​നി​​യ​​ന്ത്രി​​ത​​മാ​​യ പാ​​ർ​​ക്കിം​​ഗും പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്.
ക​​ണ്ണ​​വ​​ട്ട മു​​ത​​ൽ പെ​​രു​​ന്പ​​ന​​ച്ചി വ​​രെ റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലു​​മു​​ള്ള അ​​ന​​ധി​​കൃ​​ത പാ​​ർ​​ക്കിം​​ഗും പെ​​ട്ടി​​ക്ക​​ച്ച​​വ​​ട​​ങ്ങ​​ളും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നും അ​​പ​​ക​​ട​​ങ്ങ​​ൾ​​ക്കും കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്. റോ​​ഡി​​ന്‍റെ വ​​ശ​​ങ്ങ​​ളി​​ൽ പ​​ഴ​​യ ത​​ടി​​ഉ​​രു​​പ്പ​​ടി​​ക​​ൾ വി​​ല്പ​​ന​​യ്ക്കു വ​​ച്ചി​​രി​​ക്കു​​ന്ന​​തും കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​ർ​​ക്കും ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന സ​​ഞ്ചാ​​രി​​ക​​ൾ​​ക്കും അ​​പ​​ക​​ട​​ക്കെ​​ണി​​യാ​​ണ്. നി​​യ​​ന്ത്ര​​ണ​​മി​​ല്ലാ​​ത്ത ഓ​​ട്ടോ, ടാ​​ക്സി പാ​​ർ​​ക്കിം​​ഗും ജം​​ഗ്ഷ​​നി​​ലെ കു​​രു​​ക്കു വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​നി​​ട​​യാ​​ക്കു​​ന്നു​​ണ്ട്.
ജം​​ഗ്ഷ​​നി​​ലെ സി​​ഗ്ന​​ൽ ലൈ​​റ്റു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ൽ അ​​പാ​​ക​​ത​​യു​​ള്ള​​താ​​യും ആ​​ക്ഷേ​​പം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.
തെ​​ങ്ങ​​ണ​​ജം​​ഗ്ഷ​​നി​​ലെ സു​​ര​​ക്ഷ ശ​​ക്ത​​മാ​​ക്കാ​​ൻ മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തും തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സും പൊ​​തു​​മ​​രാ​​മ​​ത്തു​​വ​​കു​​പ്പും മോ​​ട്ടോ​​ർ​​വാ​​ഹ​​ന വ​​കു​​പ്പും സ​​ത്വ​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​ണ്.
തെ​​ങ്ങ​​ണ കേ​​ന്ദ്രീ​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ഫ്ലൈ​​യിം​​ഗ് സ്ക്വാ​​ഡ് പു​​ന​​രാ​​രം​​ഭി​​ക്ക​​ണ​​മെ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം തെ​​ങ്ങ​​ണ, മാ​​മ്മൂ​​ട് ജം​​ഗ്ഷ​​നു​​ക​​ളി​​ൽ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണ​​ത്തി​​നു കൂ​​ടു​​ത​​ൽ പോ​​ലീ​​സി​​നെ നി​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നും അ​​ഭി​​പ്രാ​​യം ഉ​​യ​​ർ​​ന്നി​​ട്ടു​​ണ്ട്.