ബൈ​​ക്ക് സ്വ​​കാ​​ര്യ​​ബ​​സി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ടു യു​​വാ​​വി​​ന് ദാരുണാന്ത്യം
Saturday, October 6, 2018 12:22 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ർ റോ​ഡി​ൽ തെ​ങ്ങ​ണ ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ ബ​സ് ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ച പു​തു​പ്പ​ള്ളി എ​റി​കാ​ട് കു​ന്നും​പു​റം ജി​ത്തു(22)​വാ​ണ് മ​രി​ച്ച​ത്.
ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട ബൈ​ക്കും ജി​ത്തു​വി​നെ​യും വ​ലി​ച്ചി​ഴ​ച്ച് ബ​സ് അല്പദൂരം മു​ന്പോ​ട്ടു നീ​ങ്ങി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് മ​ണ​ർ​കാ​ട് പു​ത്ത​ൻ​പ​റ​ന്പ് രാ​ജീ​വി(36) ന് ​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30ന് ​തെ​ങ്ങ​ണ ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം നടന്നത്.
ഇ​രു​വ​രേ​യും ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ദ്യം ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സി​ന്‍റെ ച​ക്ര​ത്തി​ന​ടി​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര പ​രി​ക്കേ​റ്റ ജി​ത്തു​വി​നെ പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
പെ​രു​ന്തു​രു​ത്തി- മ​ണ​ർ​കാ​ട് ബൈ​പാ​സ് റോ​ഡി​ൽ മോ​സ്കോ ഭാ​ഗ​ത്തു​നി​ന്നു സ്വ​കാ​ര്യ​ബ​സും ഇ​തേ ദി​ശ​യി​ൽ കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്കു പോ​കാ​നാ​യി സി​ഗ്ന​ൽ കാ​ത്തു​കി​ട​ന്ന ബൈ​ക്കു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ന്പോ​ട്ടെ​ടു​ക്കാ​ൻ സി​ഗ്ന​ൽ ല​ഭി​ച്ച​പ്പോ​ൾ ബ​സ് ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​യ്ക്കു വ​ള​ച്ചെ​ടു​ത്തു.
ഈ ​സ​മ​യം കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്കു പോ​കാ​നാ​യി മു​ന്പോ​ട്ടെ​ടു​ത്ത ബൈ​ക്കി​ൽ ബ​സ് ത​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ന്‍റെ പു​റ​കി​ലി​രു​ന്നു സ​ഞ്ച​രി​ച്ച രാ​ജീ​വ് റോ​ഡി​ലേ​യ്ക്കും ബൈ​ക്കു​മാ​യി ജി​തി​ൻ ബ​സി​ന​ടി​യി​ലേ​യ്ക്കും തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.
ഈ ​സ​മ​യം സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും നാ​ട്ടു​കാ​രും ബ​ഹ​ളം വ​ച്ചാ​ണ് ബ​സ് നി​ർ​ത്തി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ റി​ച്ചാ​ർ​ഡ് വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ച​ങ്ങ​നാ​ശേ​രി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു ചേ​ർ​ന്നു.
Loading...