പെ​​രു​​ന്ന​​യി​​ൽ വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി പ​​ക​​ൽ​​വീ​​ട് പ​​ദ്ധ​​തി: നി​​ർ​​മാ​​ണം തു​​ട​​ങ്ങി
Saturday, October 6, 2018 12:23 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​സ​​ഭ​​യു​​ടെ ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണ പ​​ദ്ധ​​തി പ്ര​​കാ​​രം പെ​​രു​​ന്ന​​യി​​ൽ മു​​പ്പ​​തു ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ച് വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ ക്ഷേ​​മ​​ത്തി​​നാ​​യി പ​​ക​​ൽ​​വീ​​ട് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്നു. 2018-19വ​​ർ​​ഷ​​ത്തെ പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി നി​​ർ​​മി​​ക്കു​​ന്ന പ​​ക​​ൽ​​വീ​​ടി​​ന്‍റെ നി​​ർ​​മാ​​ണം അ​​ടു​​ത്ത മാ​​ർ​​ച്ച് 31ന​​കം പൂ​​ർ​​ത്തി​​യാ​​ക്കും.
രാ​​വി​​ലെ മു​​ത​​ൽ വൈ​​കു​​ന്നേ​​രം​​വ​​രെ വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്ക് മാ​​ന​​സി​​കോ​​ല്ലാ​​സം, വൈ​​ദ്യ​​സ​​ഹാ​​യം എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ വി​​ശ്ര​​മ​​ത്തി​​നു​​ള്ള പ​​ദ്ധ​​തി​​യാ​​ണ് പ​​ക​​ൽ​​വീ​​ട്ടി​​ൽ ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
നൂ​​റാ​​മ​​ത് വ​​ർ​​ഷ​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന പെ​​രു​​ന്ന മൃ​​ഗാ​​ശു​​പ​​ത്രി​​യി​​ൽ ആ​​ധു​​നി​​ക കെ​​ട്ടി​​ടം നി​​ർ​​മി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക്കും തു​​ട​​ക്കം കു​​റി​​ച്ചു. 25ല​​ക്ഷം രൂ​​പ മു​​ട​​ക്കി നി​​ർ​​മി​​ക്കു​​ന്ന കെ​​ട്ടി​​ട​​ത്തി​​ൽ ര​​ണ്ട് ഡോ​​ക്ട​​ർ​​മാ​​ർ​​ക്കു​​ള്ള മു​​റി​​ക​​ൾ, ആ​​ളു​​ക​​ൾ​​ക്കി​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ഹാ​​ൾ, ചി​​കി​​ത്സാ​​മു​​റി, ഫാ​​ർ​​മ​​സി തു​​ട​​ങ്ങി​​യ സൗ​​ക​​ര്യ​​ങ്ങ​​ളു​​ണ്ടാ​​കും.
ര​​ണ്ട് പ​​ദ്ധ​​തി​​ക​​ളു​​ടേ​​യും നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​നം സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ​​നി​​ർ​​വ​​ഹി​​ച്ചു. ‌ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ അം​​ബി​​ക വി​​ജ​​യ​​ൻ, സ്റ്റാ​​ന്‍​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ന്മാ​​രാ​​യ ടി.​​പി. അ​​നി​​ൽ​​കു​​മാ​​ർ, പി.​​എ. ന​​സീ​​ർ, ആ​​മി​​ന ഹ​​നീ​​ഫ, ഡാ​​നി തോ​​മ​​സ്, കൗ​​ണ്‍​സി​​ലം​​ഗ​​ങ്ങ​​ളാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ മാ​​ത്യു മ​​ണ​​മേ​​ൽ, പ്ര​​സ​​ന്ന​​കു​​മാ​​രി, സീ​​നി​​യ​​ർ വെ​​റ്റ​​റി​​ന​​റി സ​​ർ​​ജ​​ൻ ഡോ.​​കെ. ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, എ​​ക്സി​​ക്യൂ​​ട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ ര​​ഞ്ജി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Loading...