കാ​സ​ര്‍​ഗോ​ഡി​നെ മു​ള​യു​ടെ ത​ല​സ്ഥാ​ന​മാ​ക്കും: ക​ള​ക്ട​ര്‍
Saturday, October 6, 2018 1:39 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യെ മു​ള​യു​ടെ ത​ല​സ്ഥാ​ന​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.ഡി.​സ​ജി​ത്ത് ബാ​ബു. പ്ര​ള​യാ​ന​ന്ത​ര കേ​ര​ള പു​നഃ​സൃ​ഷ്ടി​യി​ല്‍ നി​ര്‍​മാ​ണ പ്ര​ക്രി​യ​യ്ക്ക് മു​ള​യ്ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​മെ​ന്നും ജി​ല്ല​യി​ല്‍ മൂ​ന്നു ല​ക്ഷ​ത്തോ​ളം ക​ല്ലു​മു​ള​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ദ്ധ​തി​യി​ടു​ന്ന​തെ​ന്നും ജില്ലാ ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ര​ണം നാ​യ​ന്മാ​ര്‍​മൂ​ല ത​ന്‍​ബീ​ഹു​ല്‍ ഇ​സ്‌​ലാം ടീ​ച്ച​ര്‍ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ 'മു​ള​യ​ധി​ഷ്ഠി​ത നി​ര്‍​മാ​ണം; കാ​സ​ര്‍​ഗോ​ഡി​ന്‍റെ സാ​ധ്യ​ത​ക​ള്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ള​യി​ല​ധി​ഷ്ടി​ത​മാ​യ നി​ര്‍​മാ​ണ പ്ര​ര്‍​ത്ത​ന​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കും മു​ള​ക​ള്‍ ന​ട്ടു​വ​ള​ര്‍​ത്തു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി മൂ​ന്നു ല​ക്ഷ​ത്തോ​ളം ക​ല്ലു​മു​ള​ക​ള്‍ (ക​ല്ല​ന്‍ മു​ള) വ​ള​ര്‍​ത്തും. മു​ള​യു​ടെ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ള്‍ ക​യ​റ്റി​അ​യ​ക്കു​ന്ന കേ​ന്ദ്ര​മാ​ക്കും. ക​ല്ലു​വെ​ട്ടു​ന്ന കു​ന്നു​ക​ള്‍ മു​ള​ക​ള്‍ വ​ള​ര്‍​ത്താ​ന്‍ ഉ​പ​യോ​ഗി​ക്കും. ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ വ​ള​രു​ന്ന മു​ള​ക​ള്‍ വ​ള​ര്‍​ത്തു​ന്ന​തി​ലൂ​ടെ വെ​ള്ള​ത്തെ പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ ക​ഴി​യും. പ്ര​കൃ​തി​സം​ര​ക്ഷ​ണ​ത്തി​ലൂ​ന്നി​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട​ത്.
ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ദി​ക​ളു​ള്ള ജി​ല്ല​യാ​ണ് കാ​സ​ര്‍​ഗോ​ഡ്. അ​തേ​സ​മ​യം കൂ​ടു​ത​ല്‍ വ​ര​ള്‍​ച്ച നേ​രി​ടു​ന്ന ജി​ല്ല​ക​ളി​ലൊ​ന്നു​മാ​ണി​ത്. കു​ടു​ത​ല്‍ കു​ഴ​ല്‍​ക്കി​ണ​റു​ക​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കു​ഴ​ല്‍​ല്‍​ക്കി​ണ​റു​ക​ളു​ള്ള​തും ഇ​വി​ടെ​യാ​ണ്. എ​ല്ലാ​വ​ര്‍​ക്കും ജ​ല​സേ​ച​നം ല​ഭ്യ​മാ​ക്കു​മാ​കു​യാ​ണ് ല​ക്ഷ്യം. അ​തി​നാ​യി ഇ​വി​ട​ത്തെ ന​ദി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ന​വ​കേ​ര​ള സൃ​ഷ്ടി​യി​ല്‍ യു​വാ​ക്ക​ളും വി​ദ്യാ​ര്‍​ഥി​ക​ളും കാ​ര്യ​മാ​യ പ​ങ്ക് വ​ഹി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. പ്രി​ന്‍​സി​പ്പ​ൽ ഡോ.​ഇ.​വി.​കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ന്‍.​എ.​അ​ബു​ബ​ക്ക​ര്‍, അ​ബ്ദു​ള്‍ ല​ത്തീ​ഫ്, രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പി.​റ​ഷീ​ദ്ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു.
Loading...