ക​ന്പ​ക​ക്കാ​നം കൂ​ട്ട​ക്കൊ​ല: ര​ണ്ടാം പ്ര​തി​യ്ക്ക് ജാ​മ്യം
Wednesday, November 7, 2018 10:12 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം ക​ന്പ​ക​ക്കാ​നം കൂ​ട്ട​ക്കൊ​ല​ക്കേ​സി​ൽ ര​ണ്ടാം പ്ര​തി​യ്ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. കേ​സി​ലെ ര​ണ്ടാം പ്ര​തി തൊ​ടു​പു​ഴ കീ​രി​ക്കോ​ട് സാ​ലി ഹൗ​സി​ൽ ലി​ബീ​ഷ്ബാ​ബു (28)വി​നാ​ണ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
കൊ​ല​പാ​ത​കം ന​ട​ന്ന് മൂ​ന്നു മാ​സം പി​ന്നി​ട്ടി​ട്ടും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ടാം പ്ര​തി​ക്ക് ജാ​മ്യം ലഭിച്ചത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ഫ​ല​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ക്കാ​ത്ത​താ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ വൈ​കു​ന്ന​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ 29നാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ കൂ​ട്ട​ക്കൊ​ല ന​ട​ന്ന​ത്.
മു​ണ്ട​ൻ​മു​ടി ക​ന്പ​ക​ക്കാ​നം കാ​നാ​ട്ട് കൃ​ഷ്ണ​ൻ (52), ഭാ​ര്യ സു​ശീ​ല (50) ,മ​ക​ൾ ആ​ർ​ഷ (21) , മ​ക​ൻ അ​ർ​ജു​ൻ (18) എ​ന്നി​വ​രെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു സ​മീ​പം കു​ഴി​ച്ചു മൂ​ടി​യ​ത്. കേ​സി​ൽ ഒ​ന്നാം പ്ര​തി അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി തേ​വ​ർ​കു​ടി​യി​ൽ അ​നീ​ഷ് (30) റി​മാ​ൻ​ഡി​ലാ​ണ്. ഇ​യാ​ൾ ഇ​പ്പോ​ൾ തൃ​ശൂ​രി​ലെ മ​നോ​ദൗ​ർ​ബ​ല്യ​കേ​ന്ദ്ര​ത്തി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. പ്ര​തി​ക​ൾ കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ക​വ​ർ​ന്ന സ്വ​ർ​ണം വി​ൽ​ക്കാ​നും മ​റ്റും സ​ഹാ​യി​ച്ച മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ തൊ​ടു​പ​ഴ ആ​ന​ക്കൂ​ട് ചാ​ത്ത​ൻ​മ​ല ഇ​ല​വു​ങ്ക​ൽ ശ്യാം​പ്ര​സാ​ദ് (28) മൂ​വാ​റ്റു​പു​ഴ വെ​ള്ളൂ​ർ​ക്കു​ന്നം പ​ട്ട​രു​മ​ഠ​ത്തി​ൽ സ​നീ​ഷ് (30) എ​ന്നി​വ​ർ​ക്ക് നേ​ര​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. മു​ഖ്യ​പ്ര​തി​യാ​യ അ​നീ​ഷി​ന് മ​ന്ത്ര​വാ​ദി​യാ​യ കൃ​ഷ്ണ​നോ​ടു​ണ്ടാ​യി​രു​ന്ന വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ നാ​ലു പേ​രെ​യും ത​ല​യ്ക്ക​ടി​ച്ചും കു​ത്തി​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
Loading...
Loading...