മൂലമറ്റം പ​വ​ർ​ഹൗ​സി​ലെ ജ​ന​റേ​റ്റ​ർ കൂ​ള​റി​ൽ ചോ​ർ​ച്ച
Wednesday, November 7, 2018 10:12 PM IST
മൂ​ല​മ​റ്റം: മൂ​ല​മ​റ്റം പ​വ​ർ​ഹൗ​സി​ലെ ഒ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ കൂ​ള​റി​ൽ ചോ​ർ​ച്ച ക​ണ്ട​തി​നെ തു​ട​ർ​ന്ന് ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​നം ആ​റു മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​വ​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് ഒ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റി​ന്‍റെ കൂ​ള​ർ പൈ​പ്പി​ൽ ചോ​ർ​ച്ച ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ ത​ന്നെ ഉ​ദ്യോ​ഗ​സ്ഥ​ർ ജ​ന​റേ​റ്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ക​യാ​യി​രു​ന്നു. ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വൈ​കി​ട്ട് ആ​റോ​ടെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചു. 130 മെ​ഗാ​വാ​ട്ട് വീ​തം ശേ​ഷി​യു​ള്ള ആ​റ് ജ​ന​റേ​റ്റ​റു​ക​ളാ​ണ് പ​വ​ർ ഹൗ​സി​ലു​ള്ള​ത്. ഇ​തി​ൽ മൂ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ പു​ന​രു​ദ്ധാ​ര​ണ​ത്തി​ലാ​ണ്. നി​ല​വി​ൽ അ​ഞ്ചു ജ​ന​റേ​റ്റ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പൂ​ർ​ണ​മാ​യും ഭൂ​മി​ക്കു​ള്ളി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​വ​ർ ഹൗ​സി​ന്‍റെ പ്ര​തി​ദി​ന പ​ര​മാ​വ​ധി ഉ​ത്പാ​ദ​ന ശേ​ഷി 18.65 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ്. ഉ​പ​ഭോ​ഗം കു​റ​വു​ള്ള സ​മ​യം ആ​യ​തി​നാ​ൽ മ​റ്റ് പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യ​ത് കെ ​എ​സ്ഇ​ബി​ക്ക് ആ​ശ്വാ​സ​മാ​യി.
Loading...
Loading...