രചനയുടെ വിശേഷങ്ങളുമായി ജയ്റാണി പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ
Wednesday, November 7, 2018 10:12 PM IST
തൊ​ടു​പു​ഴ: ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴാം വ​ർ​ഷ​വും കൈ​യെ​ഴു​ത്തു​മാ​സി​ക ത​യാ​റാ​ക്കി. ഓ​രോ ക്ലാ​സി​ൽ നി​ന്നും ഓ​രോ കൈ​യെ​ഴു​ത്തു​മാ​സി​ക​യാ​ണ് ത​യാ​റാ​ക്കി​യ​ത്. ക്ലാ​സി​ലെ എ​ല്ലാ കു​ട്ടി​ക​ളും ക​ഥ, ക​വി​ത, ഉ​പ​ന്യാ​സം, ചി​ത്ര​ര​ച​ന, കാ​ർ​ട്ടൂ​ണ്‍ തു​ട​ങ്ങി​യ സൃ​ഷ്ടി​യി​ലൂ​ടെ ര​ച​ന​യി​ൽ പ​ങ്കാ​ളി​യാ​യി. വി​ദ്യാ​ർ​ഥി​ക​ൾ ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ര​ച​ന​ക​ൾ ത​യാ​റാ​ക്കി​യ​ത്. ക​ന്പ്യൂ​ട്ട​ർ, ടെ​ലി​വി​ഷ​ൻ, മൊ​ബൈ​ൽ ഫോ​ണ്‍ എ​ന്നി​വ​യു​ടെ വ​ര​വോ​ടെ വാ​യ​ന​യു​ടെ​യും എ​ഴു​ത്തി​ന്‍റെ​യും മേ​ഖ​ല​യി​ൽ നി​ന്ന് അ​ക​ലു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഇ​തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്മി പ​റ​ഞ്ഞു. ഏ​റ്റ​വും ന​ല്ല കൈ​യെ​ഴു​ത്തു​മാ​സി​ക ത​യാ​റാ​ക്കി​യ ക്ലാ​സി​ന് സ​മ്മാ​നം ന​ൽ​കി. അ​ക്കാ​ഡ​മി​ക് കോ-​ഓ​ർഡി​നേ​റ്റ​ർ ജോ​ർ​ജ് തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ റി​ജു തോ​മ​സ്, സോ​ജ​ൻ തെ​ള്ളി​യാ​ങ്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.