റോ​ഡു​ക​ളി​ലെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ മൂ​ന്നാം ക​ണ്ണു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്
Wednesday, November 7, 2018 10:12 PM IST
തൊ​ടു​പു​ഴ: നി​യ​മ​ലം​ഘ​നം ന​ട​ത്തി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ പാ​യു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ മൂ​ന്നാം ക​ണ്ണ് തു​റ​ന്നു. ബൈ​ക്കു​ക​ളി​ൽ അ​മി​ത വേ​ഗ​ത്തി​ൽ പാ​ഞ്ഞ് ജീ​വി​തം പൊ​ലി​യു​ന്ന​വ​രു​ടെ​യും പ​രി​ക്കേ​റ്റ് ജീ​വി​തം ത​ക​രു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പാ​ത​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി മൂ​ന്നാം ക​ണ്ണെ​ന്ന പേ​രി​ൽ പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ഈ ​മാ​സ​മാ​ണ് പ​രി​പാ​ടി​ക്ക് തു​റ​ക്കം കു​റി​ച്ച​ത്. ഇ​ന്ന​ലെ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ലെ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 47 വാ​ഹ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഒ​രു​ക്കി​യ കാ​മ​റ​ക്ക​ണ്ണി​ൽ കു​ടു​ങ്ങി​യ​ത്.

മൂ​ന്നാം ക​ണ്ണ് എ​ന്തി​ന്

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മൂ​ല​മു​ള്ള അ​പ​ക​ട​ങ്ങ​ൾ മൂ​ലം നി​ര​ത്തു​ക​ളി​ൽ പൊ​ലി​യു​ന്ന ജീ​വ​നു​ക​ളു​ടെ എ​ണ്ണം വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​കു​പ്പ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ദി​വ​സേ​ന നി​ര​ത്തു​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ മ​ര​ണ​മ​ട​യു​ന്ന യു​വാ​ക്ക​ളു​ടെ എ​ണ്ണം അനുദിനം വ​ർ​ധി​ക്കുകയാണ്. പ​രി​ക്കേ​റ്റ് ക​ഴി​യു​ന്ന​വ​രെു​ട എ​ണ്ണം പ​തി​ൻ​മ​ട​ങ്ങ് വ​രും.
അ​മി​ത വേ​ഗ​വും അ​ശ്ര​ദ്ധ​യോ​ടെ​യു​ള്ള ഡ്രൈ​വിം​ഗു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം. റോ​ഡു​ക​ളി​ൽ കു​തി​ച്ചു പാ​യാ​ൻ ത​ക്ക ശേ​ഷി​യു​ള്ള പു​തി​യ ന്യൂ​ജെ​ൻ ബൈ​ക്കു​ക​ളി​ൽ മി​ന്ന​ൽ​വേ​ഗ​ത്തി​ലു​ള്ള സ​ഞ്ചാ​രം അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്നു​ണ്ട്. കൂ​ടാ​തെ ഇ​ത്ത​രം ബൈ​ക്കു​ക​ളി​ൽ പാ​യു​ന്ന യു​വാ​ക്ക​ളി​ലും കൗ​മാ​ര​ക്കാ​രി​ലും ന​ല്ലൊ​രു ശ​ത​മാ​നം പേ​ർ​ക്കും ലൈ​സ​ൻ​സി​ല്ല. ഇ​തെ​ല്ലാം മു​ൻ നി​ർ​ത്തി​യാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത വേ​ഗ​ത്തി​ന് ത​ട​യി​ടാ​ൻ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ര​യും ത​ല​യും മു​റു​ക്കി രം​ഗ​ത്തി​റ​ങ്ങി​യ​ത്.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് പി​ടി വീ​ഴും

അ​മി​ത വേ​ഗം മാ​ത്ര​മ​ല്ല പ​രി​ശോ​ധ​ന​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ന്ന ത​ര​ത്തി​ൽ ര​ണ്ടു പേ​രി​ൽ കൂ​ടു​ത​ൽ ഇ​രു ച​ക്ര​വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക, മൊ​ബൈ​ൽ​ഫോ​ണി​ൽ സം​സാ​രി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ക, ലൈ​സ​ൻ​സോ രേ​ഖ​ക​ളോ ഇ​ല്ലാ​തെ വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ക, ഹെ​ൽ​മ​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ക, വാ​ഹ​നം രൂ​പ​ഭേ​ദം വ​രു​ത്തു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​ല്ലാം പി​ടി​ക്ക​പ്പെ​ടും.

ര​ഹ​സ്യ​ നി​രീ​ക്ഷ​ണം

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ഹ​സ്യ​നീ​ക്ക​ത്തി​ലൂ​ടെ​യാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി കൂ​ടു​ന്ന​ത്.
മ​ഫ്തി വേ​ഷ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​മ​റ​ക​ൾ ഉ​പ​യോ​ഗി​ച്ച് പ​ക​ർ​ത്തു​ന്ന ചി​ത്ര​ങ്ങ​ളി​ലാ​ണ് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ കു​ടു​ങ്ങു​ന്ന​ത്.
കാ​മ​റ​ക്ക​ണ്ണി​ൽ കു​ടു​ങ്ങു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്റ്റേർ​ഡ് ഉ​ട​മ​സ്ഥ​ർ​ക്ക് കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ ചി​ത്ര​മ​ട​ക്കം നോ​ട്ടീ​സ് അ​യ​ച്ച് പി​ഴ ഈ​ടാ​ക്കും. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും.
പ​രി​ശോ​ധ​ന തി​രി​ച്ച​റി​ഞ്ഞ് പാ​ഞ്ഞാ​ലും കാ​മ​റ​ക്ക​ണ്ണി​ൽ നി​ന്നും ര​ക്ഷ​പെ​ടി​ല്ല. സ്ഥ​ല​മോ സ​മ​യ​മോ എ​ന്നി​ല്ലാ​തെ ഇ​നി ഏ​തു സ​മ​യ​ത്തും മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ മൂ​ന്നാം ക​ണ്ണ് തു​റ​ന്നി​രി​ക്കും.

ജൂ​ഡീ​ഷ്യ​റി​യ്ക്കും ആ​ശ​ങ്ക

തൊ​ടു​പു​ഴ-​മൂ​ല​മ​റ്റം പോ​ലെ​യു​ള്ള റോ​ഡു​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തൊ​ടു​പു​ഴ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി പോ​ലും ഇ​ക്കാ​ര്യ​ത്തി​ലു​ള്ള ആ​ശ​ങ്ക ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
ഏ​താ​നും ദി​വ​സം മു​ൻ​പ് ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ്ജ​ഡ്ജി​യു​മാ​യ ദി​നേ​ശ്.​എം.​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗ​വും വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. ഇ​നി തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന ഉ​ണ്ടാ​കു​മെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് ജോ​യി​ന്‍റ് ആ​ർ​ടി​ഒ ശ​ങ്ക​ര​ൻ​പോ​റ്റി, എം​വി​ഐ​മാ​രാ​യ ബെ​ന്നി ജേ​ക്ക​ബ്, ബി.​ആ​ഷാ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Loading...
Loading...