ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം ഒ​രു ദി​വ​സം മാ​ത്രം
Thursday, November 8, 2018 1:39 AM IST
കാ​സ​ർ​ഗോ​ഡ്: ചെ​മ്മ​നാ​ട് ഗ​വ.​ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 12,13 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്താ​നി​രു​ന്ന ജി​ല്ലാ സ്കൂ​ൾ‌ ശാ​സ്ത്ര, ഗ​ണി​ത-​സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ​ടി, പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള ഒ​രു ദി​വ​സ​മാ​ക്കി ചു​രു​ക്കി. മൂ​ന്നു വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 12 നാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. പ്ര​വൃത്തി പ​രി​ച​യ​മേ​ള, ശാ​സ്ത്ര​മേ​ള, ഐ​ടി​ മേ​ള എ​ന്നി​വ ചെ​മ്മ​നാ​ട് ഗ​വ.​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും സാ​മൂ​ഹ്യ-​ഗ​ണി​ത ശാ​സ്ത്ര​മേ​ള ച​ന്ദ്ര​ഗി​രി ഗ​വ.​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി (മേ​ൽപ്പ​റ​മ്പ്) സ്കൂ​ൾ, ച​ന്ദ്ര​ഗി​രി ഗ​വ.​ എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഗ​ണി​ത ​ശാ​സ്ത്ര​മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള ക്വി​സ് മ​ത്സ​രം ഹൈ​സ്കൂ​ൾ വി​ഭാ​ഗം രാ​വി​ലെ 10.30നും ​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ച​ന്ദ്ര​ഗി​രി ഗ​വ.​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും ന​ട​ക്കും. സാ​മൂ​ഹ്യ​ശാ​സ്ത്ര മേ​ള​യു​ടെ ഭാ​ഗ​മാ​യു​ള്ള പ്രാ​ദേ​ശി​ക ച​രി​ത്ര ര​ച​നാ ​മ​ത്​സ​രം ഒ​ൻ​പ​തിനു രാ​വി​ലെ 10നു ​ചെ​മ്മ​നാ​ട് ഗ​വ.​ ഹ​യ​ർ ​സെ​ക്ക​ൻ​ഡ‍​റി സ്കൂ​ളി​ലു​മാ​യി ന​ട​ക്കും. എ​ല്ലാ മേ​ള​ക​ളു​ടെയും ര​ജി​സ്ട്രേ​ഷ​ൻ 10നു ​ര​ണ്ടു മു​ത​ൽ ചെ​മ്മ​നാ​ട് ഗ​വ.​ ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മി​റ്റി അ​റി​യി​ച്ചു.