ക്ലീ​നിം​ഗ് ജോ​ലിക്ക് 50 ഒഴിവുകൾ; എ​ത്തി​യ​ത് ര​ണ്ടാ​യി​രം പേ​ർ
Thursday, November 8, 2018 1:39 AM IST
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള നി​യ​മ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ. മ​ട്ട​ന്നൂ​ർ നി​ടു​വോ​ട്ടും​കു​ന്നി​ലെ അ​രോ​മ ഹോ​ട്ട​ലി​ലു​മാ​യി​രു​ന്നു ഇ​ന്‍റ​ർ​വ്യൂ. അ​ടു​ത്തമാ​സം ഒ​ൻ​പ​തി​ന് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ൽ ബി​ൽ​ഡിം​ഗി​ലേ​ക്കു​ള്ള ക്ലീ​നിം​ഗ് ത​സ്തി​ക​യി​ലേ​ക്കാ​ണ് ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി​യ​ത്.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ 50 പേ​രെ നി​യ​മി​ക്കാ​നാ​ണ് കി​യാ​ൽ എ​റ​ണാ​കു​ള​ത്തെ എ​സ് ആ​ൻ​ഡ് സി ഏ​ജ​ൻ​സി​യെ ഏ​ൽ​പ്പി​ച്ച​ത്. രാ​വി​ലെ പ​ത്തു​മു​ത​ൽ ഇ​ന്‍റ​ർ​വ്യൂ ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​ഞ്ഞ​വ​ർ എ​ട്ടു​മു​ത​ൽ​ത്ത​ന്നെ ഹോ​ട്ട​ലി​ൽ എ​ത്തി​യി​രു​ന്നു. ക്ലീ​നിം​ഗ് ജോ​ലി​ക്ക് 35 വ​യ​സാ​ണു പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും 50 വ​യ​സ് വ​രെ​യു​ള്ള​വ​ർ ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യി​രു​ന്നു.
യു​വ​തി​ക​ളാ​ണ് കൂ​ടു​ത​ലാ​യും എ​ത്തി​യ​ത്. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നാ​യി 2000 ത്തോ​ളം പേ​രാ​ണ് അ​പേ​ക്ഷ​ക​ളു​മാ​യെ​ത്തി​യ​ത്. വ​ൻ​തി​ര​ക്ക് കാ​ര​ണം ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ അ​പേ​ക്ഷ വാ​ങ്ങി​വ​ച്ചും ചി​ല​രെ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി​യു​മാ​ണു വി​ട്ട​ത്. പൊ​രി​വെ​യി​ല​ത്തു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളു​മാ​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക്യൂ​വി​ൽ നി​ന്ന​ത്. നി​യ​മ​നം ല​ഭി​ക്കു​ന്ന​വ​ർ ഈ ​മാ​സം 15ന് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള വി​വി​ധ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ക​ണ്ണൂ​രി​ലും ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി​യി​രു​ന്നു. അ​വി​ടെ​യും പ​തി​നാ​യി​ര​ങ്ങ​ളാ​ണു പ​ങ്കെ​ടു​ത്ത​ത്.
Loading...
Loading...