പൊ​ലി​യ​ന്ദ്രം ച​ട​ങ്ങി​ന് തു​ട​ക്ക​മാ​യി
Thursday, November 8, 2018 1:39 AM IST
രാ​ജ​പു​രം: ചെ​ണ്ട​വാ​ദ്യ​ങ്ങ​ളു​ടെ​യും ആ​ര്‍​പ്പു​വി​ളി​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ചെ​ത്തി​മി​നു​ക്കി​യ പാ​ല​മ​രം ക്ഷേ​ത്ര വ​യ​ലി​ലെ​ത്തി​ച്ച​തോ​ടെ ഇ​രി​യ പൊ​ട​വ​ടു​ക്കം ധ​ര്‍​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ തു​ലാ​മാ​സ തി​രു​വോ​ണ​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന പൊ​ലി​യ​ന്ദ്രം ച​ട​ങ്ങി​ന് തു​ട​ക്ക​മാ​യി. നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​രാ​ണ് ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​വ​യ​ലി​ലെ​ത്തി​യ​ത്. ക്ഷേ​ത്ര പ​രി​ധി​യി​ല്‍ നി​ന്ന് ഐ​തി​ഹ്യ​ത്തി​ല്‍ പ​റ​യു​ന്ന രീ​തി​യി​ലു​ള്ള ല​ക്ഷ​ണ​മൊ​ത്ത പാ​ല​മ​രം ക്ഷേ​ത്ര വി​ധി​പ്ര​കാ​രം ക​ണ്ടെ​ത്തി​യാ​ണ് പൊ​ലി​യ​ന്ദ്രം ച​ട​ങ്ങി​നാ​യി തീ​രു​മാ​നി​ക്കു​ന്ന​ത്.
ഇ​ത്ത​വ​ണ ഏ​ഴാം​മൈൽ പോ​ർ​ക്ക​ള​ത്തി​ൽ നി​ന്നാ​ണ് പാ​ല​മ​രം ക്ഷേ​ത്ര​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. പാ​ല​മ​രം മു​റി​ച്ച് ചെ​ത്തി​മി​നു​ക്കി പ്ര​ത്യേ​ക വ​ടം കെ​ട്ടി വാ​ല്യ​ക്കാ​ര്‍ ചു​മ​ലി​ലേ​റ്റി കി​ലോ​മീ​റ്റ​ര്‍ ചു​റ്റി​യാ​ണ് പൊ​ട​വ​ടു​ക്കം ക്ഷേ​ത്ര​വ​യ​ലി​ലെ​ത്തി​ച്ച​ത്. ക്ഷേ​ത്ര വ​യ​ലി​ലെ​ത്തി​ച്ച പാ​ല​മ​രം വ​യ​ലി​ല്‍ മൂ​ന്നു​വ​ലം​വെ​ച്ച് നി​ല​ത്തു​വെ​ച്ചു വ​ണ​ങ്ങി. തു​ട​ര്‍​ന്ന് മ​ര​ത്തി​ല്‍ ദീ​പ​ശാ​ഖ​ക​ള്‍ ഉ​റ​പ്പി​ച്ചശേ​ഷം വ​യ​ലി​ല്‍ നാ​ട്ടി. തു​ലാ​മാ​സ​ത്തി​ലെ വാ​വ് ദി​വ​സ​മാ​ണ് പ്ര​ദേ​ശ​ത്തി​ന് ത​ന്നെ ഐ​ശ്വ​ര്യ​പ്ര​ദാ​യ​ക​മാ​യ അ​പൂ​ര്‍​വ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ബ​ലീ​ന്ദ്ര പൂ​ജ ലോ​പി​ച്ചാ​ണ് പൊ​ലി​യ​ന്ദ്രം എ​ന്ന വാ​ക്കു​ണ്ടാ​യ​തെ​ന്ന് പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്നു. അ​സു​ര രാ​ജാ​വാ​യി​രു​ന്ന മ​ഹാ​ബ​ലി​യെ അ​രി​യി​ട്ട് വാ​ഴി​ക്കു​ന്ന പൊ​ലി​യ​ന്ദ്രം എ​ന്ന ആ​ഘോ​ഷ രീ​തി​യാ​ണ് വാ​വു തൊ​ട്ടു​ള്ള മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ ആ​ച​രി​ക്കു​ന്ന​ത്. നി​ല​വി​ൽ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ പൊ​ട​വ​ടു​ക്ക​ത്തും, കീ​ഴൂ​രും മാ​ത്ര​മാ​ണ് ഇ​ത് ആ​ഘോ​ഷി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ വ​ട​ക്ക​ന്‍ പ്ര​ദേ​ശ​ത്ത് ക​ന്ന​ഡി​ക​ര്‍ വീ​ടു​ക​ളി​ല്‍ പൊ​ലി​യ​ന്ത്രം ച​ട​ങ്ങി​നോ​ടൊ​പ്പം ബ​ലീ​ന്ദ്ര സ​ന്ധി എ​ന്ന നാ​ട​ന്‍ പാ​ട്ടും പാ​ടാ​റു​ണ്ട്. പൊ​ലി​യ​ന്ദ്രം ച​ട​ങ്ങ് ന​ട​ക്കു​ന്ന ദി​വ​സ​ത്തെ വാ​വി​നും സ​വി​ശേ​ഷ പ്രാ​ധാ​ന്യ​മു​ണ്ട്. കേ​ര​ള​ത്തി​ൽ പി​തൃ​ക്ക​ളെ സ്വീ​ക​രി​ച്ച് ആ​ദ​രി​ക്കു​ന്ന ദി​വ​സ​മാ​യും ഈ ​ദി​വ​സം ആ​ഘോ​ഷി​ക്കാ​റു​ണ്ട്.
Loading...
Loading...