"​അ​മ്മ​ക്കൂ​ടി'​ൽ സ​ന്തോ​ഷ​ത്തി​ന്‍റെ തി​രു​മ​ധു​രം
Thursday, November 8, 2018 1:39 AM IST
പി​ലി​ക്കോ​ട്: പ​ടു​വ​ള​ത്ത് പു​തു​താ​യി നി​ർ​മി​ച്ച അ​മ്മ​ക്കൂ​ടി​ൽ സ​ന്തോ​ഷം അ​ല​യ​ടി​ക്കു​ന്നു. സു​ര​ക്ഷ​യി​ല്ലാ​തെ​യും ഭീ​തി​യോ​ടെ​യും കൂ​ര​ക​ൾ​ക്കു​ള്ളി​ൽ ക​ഴി​ഞ്ഞ വ​യോ​ധി​ക​ർ​ക്ക് കൊ​ച്ചുവീ​ടൊ​രു​ങ്ങി​യ​തി​ന്‍റെ സ​ന്തോ​ഷ​മാ​ണി​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ടു​വ​ള​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് 82 പി​ന്നി​ട്ട കോ​തോ​ളി പ​ടി​ഞ്ഞാ​റേ​പ്പു​ര​യി​ൽ പാ​റു​വി​നും കൈ​കാ​ലു​ക​ൾ ത​ള​ർ​ന്നു ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത കെ.​പി. നാ​രാ​യ​ണി​ക്കു​മാ​യി നി​ർ​മി​ച്ച 'അ​മ്മ​ക്കൂ​ട്' എ​ന്ന കൊ​ച്ചു​വീ​ട് നൂ​റു​ക​ണ​ക്കി​ന് നാ​ട്ടു​കാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി. ​ക​രു​ണാ​ക​ര​ൻ എം​പി നി​ർ​വ​ഹി​ച്ചു. ച​ന്തേ​ര എ​സ്ഐ വി​പി​ൻ ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി പി.​കെ. സു​ധാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. ശ്രീ​ധ​ര​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നി​ഷാം പ​ട്ടേ​ൽ, ടി. ​ഓ​മ​ന, വി.​പി. രാ​ജീ​വ​ൻ, ച​ന്തേ​ര ന്യു​ബാ​ക് എ​ഫ്‌​സി ക്ല​ബ് സെ​ക്ര​ട്ട​റി സി.​എ. ക​രീം ച​ന്തേ​ര, ഒ.​പി.​ടി. പ​ത്മ​നാ​ഭ​ൻ, കെ.​വി. ജോ​സ​ഫ്, പി.​പി. മ​ഹേ​ഷ്,പി. ​ര​വീ​ന്ദ്ര​ൻ, കെ.​വി. പ്ര​ദീ​പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ഉ​റു​മീ​സ് തൃ​ക്ക​രി​പ്പൂ​ർ, ത​രം​ഗി​ണി പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.