ബ​ദി​യ​ഡു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജ്: എം​പി​യു​ടെ നി​ല​പാ​ടി​നെ​തി​രേ സ​മ​ര​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ന്
Thursday, November 8, 2018 1:39 AM IST
ബ​ദി​യ​ഡു​ക്ക: ഉ​ക്കി​ന​ടു​ക്ക​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​പ്രാ​യോ​ഗി​ക​മെ​ന്ന പി. ​ക​രു​ണാ​ക​ര​ന്‍ എം​പി​യു​ടെ നി​ല​പാ​ടി​നെ​തി​രേ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​മ​ര​സ​മി​തി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. എം​പി നി​ല​പാ​ട് മാ​റ്റും​വ​രെ സ​മ​രം ചെ​യ്യു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ മാ​ഹി​ന്‍ കേ​ളോ​ട്ട് അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച സ​മ​ര​പ​രി​പാ​ടി​ക​ള്‍​ക്ക് രൂ​പം​ന​ല്‍​കാ​ന്‍ 12ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ഉ​ക്കി​ന​ടു​ക്ക മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് യോ​ഗം ചേ​രും. അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​വു​ക​യും ഹോ​സ്പി​റ്റ​ല്‍ ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് എം​പി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​ന​കം 25 കോ​ടി ചെ​ല​വ​ഴി​ക്കു​ക​യും 85 കോ​ടി​യു​ടെ ജോ​ലി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. ഹോ​സ്റ്റ​ലി​ന്‍റെ നി​ര്‍​മാ​ണ​മാ​ണ് ഇ​നി പൂ​ര്‍​ത്തി​യാ​വാ​നു​ള്ള​ത്. കോ​ള​ജി​ന​ക​ത്തു​ള്ള റോ​ഡി​ന്‍റെ പ​ണി​യും പൂ​ര്‍​ത്തി​യാ​യി. നി​ര്‍​മാ​ണം പാ​തി​വ​ഴി​യി​ലാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നാേട്ടുപോ​വു​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.