സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നെ​തിരേ അ​വി​ശ്വാ​സപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്
Thursday, November 8, 2018 1:39 AM IST
പെ​ർ​ള: എ​ൻ​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ലെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നെ​തി​രേ കോ​ണ്‍​ഗ്ര​സ്-​സി​പി​ഐ അം​ഗ​ങ്ങ​ൾ അ​വി​ശ്വാ​സപ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. വെ​ൽ​ഫെ​യ​ർ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി​ജെ​പി​യി​ലെ ഉ​ദ​യ ചെ​ട്ടി​യാ​ർ​ക്കെ​തി​രേ​യാ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കോ​ണ്‍​ഗ്ര​സി​ലെ ഐ​ത്ത​പ്പ കു​ലാ​ൽ, സി​പി​ഐ അം​ഗം ച​ന്ദ്രാ​വ​തി എ​ന്നി​വ​രാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നേ​യും വൈ​സ്പ്ര​സി​ഡ​ന്‍റി​നേ​യും നേ​ര​ത്തെ അ​വി​ശ്വാ​സ​ത്തി​ലൂ​ടെ പു​റ​ത്താ​ക്കി​യി​രു​ന്നു.