അ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​നം: സം​ഘാ​ട​കസ​മി​തി രൂ​പീ​ക​ര​ണം 14ന്
Thursday, November 8, 2018 1:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ലാ​മി​പ്പ​ള്ളി ബ​സ് സ്റ്റാ​ൻ​ഡ് ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ഘാ​ട​കസ​മി​തി രൂ​പീ​ക​ര​ണം 14ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ അ​റി​യി​ച്ചു. ര​ണ്ടു പ​തി​റ്റാ​ണ്ടു മു​ൻ​പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യു​ടെ സൗ​ക​ര്യം കാ​ത്തുനി​ൽ​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ. പരിപാടി യോടനുബന്ധിച്ച് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മ​റ്റ് ഏ​ഴു പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും നടക്കും. ച​ട​ങ്ങ് വ​ൻ ആ​ഘോ​ഷ​മാ​ക്കി മാ​റ്റാ​ൻ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു​വ​രു​ന്നു.