ക​ണ്ണ​ട​ച്ച് പൊ​തു​മ​രാ​മ​ത്ത് ; ചോ​ര​ക്ക​ള​മാ​യി അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത
Thursday, November 8, 2018 10:12 PM IST
എ​ട​ത്വ: അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യി അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത. ക​ണ്ണു തു​റ​ക്കാ​തെ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ. എ​ട​ത്വ മു​ത​ൽ ത​ക​ഴി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം കൂ​ടു​ത​ലാ​യി ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വി​ടെ ഒ​രു ജീ​വ​ൻ​കൂ​ടി പൊ​ലി​ഞ്ഞു.

താ​യ​ങ്ക​രി അ​റു​പ​തി​ൽ​ചി​റ സ​നി​ലി​ന്േ‍​റ​യും വി​മ​ല​യു​ടേ​യും മ​ക​ൻ സു​ജി​ത്താ (25) ണ് ​മ​രി​ച്ച​ത്. എ​ട​ത്വ 110 കെ.​വി സ​ബ് സ്റ്റേ​ഷ​നു സ​മീ​പം പ​ത്തി​ൽ​ചി​റ ക​ലു​ങ്ക് പാ​ല​ത്തി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി 11.30 നാ​യി​രു​ന്നു അ​പ​ക​ടം. വീ​തി​കു​റ​ഞ്ഞ ഈ ​ക​ലി​ങ്ക് പാ​ല​ത്തി​ൽ നാ​ലാം​ത​വ​ണ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​ത്. റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന​പാ​ത​യി​ലെ ഒ​ട്ടു​മി​ക്ക ക​ലു​ങ്ക് പാ​ല​ങ്ങ​ളും പ​ഴ​യ​നി​ല​യി​ൽ കി​ട​ക്കു​ക​യാ​ണ്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നൊ​പ്പം ക​ലു​ങ്ക് പാ​ല​ത്തി​ന്‍റെ ന​വീ​ക​ര​ണ​വും ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ഞ്ഞ​താ​ണ് റോ​ഡി​ന് വി​ന​യാ​യ​ത്. ന​ട​പ്പാ​ത​യ്ക്ക് സ്ഥ​ല​മി​ല്ലാ​ത്ത​തും, സി​ഗ്ന​ൽ​ലൈ​ൻ വ​ര​യ്ക്കാ​ത്ത​തും മൂ​ലം സം​സ്ഥാ​ന​പാ​ത​യി​ൽ അ​പ​ക​ടം പെ​രു​കു​ക​യാ​ണ്. ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് പ​ച്ച ജം​ഗ്ഷ​നു സ​മീ​പം ബൈ​ക്കി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​നും ബൈ​ക്ക്യാ​ത്ര​ക്കാ​ര​നും മ​രി​ച്ചി​രു​ന്നു. മ​രി​യാ​പു​രം ജം​ഗ്ഷ​നി​ൽ ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ പ​ത്തി​ലേ​റെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്.

പ​ച്ച ജം​ഗ്ഷ​നി​ലും, കേ​ള​മം​ഗ​ല​ത്തും, മ​രി​യാ​പു​ര​ത്തും ന​ട​ന്ന വ്യ​ത്യ​സ്ത അ​പ​ക​ട​ക​ളി​ൽ നാ​ലു യാ​ത്ര​ക്കാ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഒ​രു മാ​സം പി​ന്നി​ട്ടെ​ങ്കി​ലും ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​യി​ട്ടും പോ​ലീ​സ്, ട്രാ​ഫി​ക്, പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ഡി​വി​ഷ​നോ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ല. ത​ക​ഴി, എ​ട​ത്വ, പ​ച്ച, കോ​ഴി​മു​ക്ക്, മ​രി​യാ​പു​രം പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്ക് രാ​വി​ലെ എ​ട്ടു​മു​ത​ൽ തു​ട​ങ്ങും. മു​ന്പ് തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ പോ​ലീ​സി​നേ​യും ഹോം​ഗാ​ർ​ഡു​ക​ളേ​യും നി​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ടി​വ​രെ പി​ൻ​വ​ലി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പാ​ച്ചി​ലി​ന് നി​യ​ന്ത്ര​ണ​മി​ല്ലാ​താ​യി. അ​മി​ത​വേ​ഗ​ത​യി​ൽ ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നോ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല. അ​ധി​കാ​രി​ക​ളു​ടെ അ​ലം​ഭാ​വം മൂ​ലം എ​ട​ത്വ-​ത​ക​ഴി റോ​ഡി​ലെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കാ​ണ് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ന്ന​ത്. വ​കു​പ്പ് അ​ധി​കാ​രി​ക​ളു​ടെ അ​നാ​സ്ഥ മൂ​ലം എ​ട​ത്വ-​ത​ക​ഴി റോ​ഡി​ൽ ദി​നം​പ്ര​തി അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ക​യാ​ണ്.

റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി ഫു​ട്പാ​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കു​ക​യും, സി​ഗ്ന​ൽ​ലൈ​നും, ഹ​ന്പും സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും, തി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഹോം​ഗാ​ർ​ഡി​നെ നി​യ​മി​ക്കു​ക​യും പോ​ലീ​സ് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
Loading...
Loading...