ഹൈ​വേ ആ​ക്ഷ​ൻ ഫോ​ഴ്സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, November 8, 2018 10:14 PM IST
ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ചേ​ർ​ത്ത​ല​യി​ൽ ഹൈ​വേ ആ​ക്ഷ​ൻ ഫോ​ഴ്സ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പു​തി​യ സേ​ന.
ല​ഘു​ലേ​ഖ​ക​ളു​ടെ വി​ത​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ചേ​ർ​ത്ത​ല എ​ക്സ​റേ ക​വ​ല​യി​ൽ ഇ​ന്‍റ​ലി​ജ​ന്‍റ്സ്് ഡി​ഐ​ജി​യും ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​മാ​യ എ​സ്. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​സ്പി എ.​ജി. ലാ​ൽ, സി​ഐ പി. ​ശ്രീ​കു​മാ​ർ, എ​സ്ഐ ജി. ​അ​ജി​ത്കു​മാ​ർ, ട്രാ​ഫി​ക് എ​സ്ഐ എം.​ജെ. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.