ഉ​ഴു​വ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് പു​തി​യ മ​ന്ദി​രം ഉ​ദ്ഘാ​ട​നം നാളെ
Thursday, November 8, 2018 10:14 PM IST
ചേ​ർ​ത്ത​ല: ഉ​ഴു​വ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് വ​യ​ലാ​ർ മു​ക്ക​ണ്ണ​ൻ​ക​വ​ല ശാ​ഖ​യു​ടെ പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് വ​യ​ലാ​ർ ര​വി എം​പി നി​ർ​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ബാ​ബു സ്ട്രോം​ഗ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​സി. ര​ജി​സ്ട്രാ​ർ കെ. ​ദീ​പു ആ​ദ്യ​നി​ക്ഷേ​പം സ്വീ​ക​രി​ക്കും. നെ​ൽ​ക്കൃ​ഷി ചെ​യ്ത സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ​ക്ക് കാ​ർ​ഡ്ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ഷാ​ജി​മോ​ഹ​ൻ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യും. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ഹ​കാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ​യു​മാ​ണ് ബാ​ങ്കി​ന്‍റെ വ​ള​ർ​ച്ച​ക്കു വ​ഴി​തെ​ളി​ച്ച​തെ​ന്ന് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, സെ​ക്ര​ട്ട​റി കെ.​ടി ജോ​ണ്‍, ഭ​ര​ണ സ​മി​തി​യം​ഗം എ​സ്. ശി​വ​ൻ​കു​ട്ടി എ​ന്നി​വ​ർ പ​റ​ഞ്ഞു. ഒ​രാ​ൾ​ക്ക് 15 ല​ക്ഷം രൂ​പ വ​രെ വാ​യ്പ​യും ഭ​വ​ന​നി​ർ​മാ​ണ​ത്തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കും പ​ത്തു​വ​ർ​ഷ കാ​ലാ​വ​ധി​യി​ൽ 10 ല​ക്ഷം രൂ​പ കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് വാ​യ്പ ന​ൽ​കു​ന്ന​തും ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
Loading...
Loading...